ചെ​വി ത​ക​ർ​ക്കു​ന്ന ഹോ​ൺ: 158 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​യി​ൽ
Wednesday, December 6, 2017 3:09 PM IST
കാ​ക്ക​നാ​ട്: നി​രോ​ധി​ത എ​യ​ര്‍​ഹോ​ണ്‍ മു​ഴ​ക്കി ചീ​റി​പ്പാ​ഞ്ഞ 158 വാ​ഹ​ന​ങ്ങ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പു പി​ടി​കൂ​ടി. ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ എ.​പി. അ​ജി​ത് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കാ​ക്ക​നാ​ട്, ആ​ലു​വ, വൈ​റ്റി​ല, ക​ള​മ​ശേ​രി, വൈ​പ്പി​ന്‍, മ​ട്ടാ​ഞ്ചേ​രി തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​യ​ത്.
കൂ​ടു​ത​ലും ഗു​ഡ്‌​സ് വാ​ഹ​ന​ങ്ങ​ളാ​ണ് ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​നു പോ​കു​മ്പോ​ള്‍ സാ​ധാ​ര​ണ ഹോ​ണു​ക​ള്‍ ആ​യി​രി​ക്കും സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കു​ക. ടെ​സ്റ്റ് ക​ഴി​ഞ്ഞു വ​ന്നാ​ല്‍ അ​വ അ​ഴി​ച്ചു​മാ​റ്റി വ​ന്‍ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന ത​രം ഹോ​ണു​ക​ള്‍ ഘ​ടി​പ്പി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. സി​റ്റി ബ​സു​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന ലോ​റി​ക​ളി​ലും ഇത്തരം എ​യ​ര്‍​ഹോ​ണുകൾ ക​ണ്ടെ​ത്തി.
ബു​ധ​നാ​ഴ്ച ­­­ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ മ​റ്റ് നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് 448 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. പി​ഴ ഇ​ന​ത്തി​ല്‍ 2.45 ല​ക്ഷം ല​ഭി​ച്ച​താ​യി പ​രി​ശോ​ധ​ന​യ്ക്കു ​നേ​തൃ​ത്വം ന​ല്‍​കി​യ എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ റെ​ജി പി. ​വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.
Loading...