ക​ല്യാട്ട് 100 ഏക്കർ സ്ഥലം വിട്ടുനൽകി: വ​രു​ന്നൂ; 250 കോ​ടിയുടെ ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് സെ​ന്‍റ​ർ
Wednesday, December 6, 2017 3:16 PM IST
ശ്രീ​ക​ണ്ഠ​പു​രം: സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് സെ​ന്‍റ​ർ വ​രു​ന്നു. ക​ല്യാ​ട്-​ഊ​ര​ത്തൂ​ർ റോ​ഡ​രി​കി​ൽ മ​രു​തും​പാ​റ​യി​ൽ 250 ഏ​ക്ക​ർ ഭൂ​മി​യി​ൽ 250 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ക. 100 ഏ​ക്ക​ർ സ്ഥ​ലം റ​വ​ന്യു​വ​കു​പ്പ് ഇ​തി​നാ​യി വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി 150 ഏ​ക്ക​ർ ഏ​റ്റെ​ടു​ക്കും.

ആ​യു​ർ​വേ​ദ ശാ​സ്ത്ര​പ​ഠ​നം, ചി​കി​ത്സാ സൗ​ക​ര്യം, ഔ​ഷ​ധസ​സ്യ​തോ​ട്ടം, ഗ​വേ​ഷ​ണ​വി​ഭാ​ഗം, സു​ഖ ചി​കി​ത്സാ​കേ​ന്ദ്രം, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഉ​ന്ന​ത​കേ​ന്ദ്ര​മാ​യി​രി​ക്കും ഇ​ത്.

വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ​ക്കും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു ചി​കി​ത്സ​യ്ക്കാ​യും പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യും എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​സ്ഥാ​പ​ന​ത്തെ ആ​ശ്ര​യി​ക്കാ​നാ​കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലാ​ണു സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ർ​ദി​ഷ്ട ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​റാ​ണ് ഇ​വി​ടേ​ക്കു​ള്ള ദൂ​രം.
Loading...
Loading...