കേ​ള​കം സ്വ​ദേ​ശി വി​വാ​ഹം ക​ഴി​ച്ചു വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി
Wednesday, December 6, 2017 3:24 PM IST
കേ​ള​കം: കേ​ള​കം പൊ​യ്യ​മ​ല സ്വ​ദേ​ശി​യാ​യ യു​വാ​വ് വി​വാ​ഹം ക​ഴി​ച്ചു ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മൂ​ന്ന​ര മാ​സം മു​മ്പ് വി​വാ​ഹ മോ​ചി​ത​നാ​യ കേ​ള​കം പൊ​യ്യ​മ​ല സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ഒ​രു മ​ത​വി​ഭാ​ഗം പ്ര​ചാ​ര​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും യു​വ​തി കേ​ള​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​വാ​ഹ​ശേ​ഷം മൂ​ന്നു മാ​സ​ത്തോ​ളം ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന​താ​യും പി​ന്നീ​ട് ശാ​രീ​ര​ക​മാ​യും മാ​ന​സീ​ക​മാ​യും പീ​ഡി​പ്പി​ച്ച ശേ​ഷം മാ​ന​സികരോ​ഗ​മു​ണ്ടെ​ന്നു വ​രു​ത്തി തീ​ർ​ത്ത് ഉ​പേ​ക്ഷി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.
Loading...