കാ​പ് @കാ​ന്പ​സ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം വിവിധ സ്കൂളുകളിൽ
Wednesday, December 6, 2017 3:24 PM IST
മ​ണ​ത്ത​ണ: ദീ​പി​ക, സ​ർ​ഗ​ക്ഷേ​ത്ര, മെ​ഡി​മി​ക്സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ തൊണ്ടിയിൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​പ് @കാ​ന്പ​സ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സെ​ടു​ത്തു. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഇ​രു​ന്നൂ​റി​ൽ​പ്പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
ക​ണി​ച്ചാ​ർ: കാ​പ് @കാ​ന്പ​സ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ണി​ച്ചാ​ർ ഡോ. ​പ​ൽ​പു മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ ന​ട​ന്നു. മു​ഖ്യാ​ധ്യാ​പി​ക എം.​എ​ൻ. ഷീ​ല, വി​നോ​ദി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ ന​ട​ത്തി​യ ക്ലാ​സി​ൽ 160 ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
തുണ്ടി​യി​ൽ: ‘കാ​പ് @ കാ​ന്പ​സ്’ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി തുണ്ടി​യി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. പാ​ല​ക്കാ​ടു​ള്ള സ​ന്തോ​ഷ് അ​റ​യ്ക്ക​ലാ​ണ് ക്ലാ​സെ​ടു​ത്ത​ത്. മു​ഖ്യാ​ധ്യാ​പ​ക​ൻ ഒ. ​മാ​ത്യു, സി​സ്റ്റ​ർ ജോ​യ്സി ജോ​സ്, സി​സ്റ്റ​ർ ഷെ​റി​ൻ പെ​രി​കി​ല​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ഞൂ​റി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
Loading...