തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ബോ​ട്ടു​ക​ൾ കട്ടപ്പുറത്ത്
Wednesday, December 6, 2017 3:28 PM IST
കാ​സ​ർ​ഗോ​ഡ്: ക​ട​ൽ വ​ഴി​യു​ള്ള ഭീ​ക​രാ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ തീ​ര​ദേ​ശ പോ​ലീ​സി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് അ​ത്യാ​ധു​നി​ക ബോ​ട്ടു​ക​ളി​ൽ ര​ണ്ടെണ്ണം മാ​സ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്ത്. 2011-ലെ ​മും​ബൈ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽമൂ​ന്നു ബോ​ട്ടു​ക​ൾ ലഭിച്ചത്.

ക​ട​ൽ വ​ഴി പട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ്, ഷി​റി​യ, അ​ഴീ​ത്ത​ല തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾക്ക് ഓ​രോ ബോ​ട്ടു​ക​ൾ വീ​ത​മാ​ണു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ ഇ​വ ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കാ​സ​ർ​ഗോ​ട്ടെ​യും ഷി​റി​യ​യി​ലെ​യും ബോ​ട്ടു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ബോ​ട്ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ഗോ​വ​യി​ലെ ഒ​രു സ്വ​കാ​ര്യ​ക​ന്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ക​ന്പ​നി ബോ​ട്ടു​ക​ളെ കൈ​യൊ​ഴി​ഞ്ഞു.

ബോ​ട്ടു​ക​ൾ ത​ക​രാ​റി​ലാ​യ വി​വ​രം കോ​സ്റ്റ​ൽ പോ​ലീ​സ് അ​ധി​കൃ​ത​രെ യ​ഥാ​സ​മ​യം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​നി​യും നി​സം​ഗ​ത കാ​ണി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​തു കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
Loading...
Loading...