കവു​ങ്ങി​ൽനി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, December 7, 2017 11:29 AM IST
ബ​ദി​യ​ഡു​ക്ക: അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി ക​വു​ങ്ങി​ൽനി​ന്നു വീ​ണ് മ​രി​ച്ചു. മു​ളി​യാ​ർ മൂ​ല​ടു​ക്ക​യി​ലെ മു​കു​ന്ദ​നാ(68)​ണു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ടി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു അപകടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​കു​ന്ദ​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അ​പ്പു​ടു-​ച​പ്പ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: വി​നോ​ദ്, രാ​ധ, ഗീ​ത, മി​നി. മ​രു​മ​ക്ക​ൾ: പ്രീ​തി, രാ​ഘ​വ​ൻ, അ​നി​ൽ കു​മാ​ർ, ബാ​ല​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ അ​പ്പ​കു​ഞ്ഞി,നാ​രാ​യ​ണി , കു​മാ​ര​ൻ.
Loading...