കാ​ർ മ​ര​ത്തി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു; അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്
Thursday, December 7, 2017 11:46 AM IST
മ​ങ്ക​ട: വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ മ​ങ്ക​ട​യി​ൽ മ​ര​ത്തി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. മ​ഞ്ചേ​രി തൃ​ക്ക​ല​ങ്ങോ​ട് ആ​മ​യൂ​ർ സ്വ​ദേ​ശി നൊ​ട്ട​ൻ വീ​ട​ൻ അ​ബാ​സ​ലി​യു​ടെ മ​ക​ൻ സി​റാ​ജു​ദീ​ൻ (27) ആ​ണ് മ​രി​ച്ച​ത്. സി​റാ​ജു​ദീ​ന്‍റെ ഭാ​ര്യ റാ​ഷി​ദ (22), സു​ഹൃ​ത്തു​ക്ക​ളാ​യ മ​ര​ത്താ​ണി സ്വ​ദേ​ശി​ക​ളാ​യ പെ​രി​ഞ്ചീ​രി ഇ​സ്മാ​യി​ൽ (27), ഭാ​ര്യ മു​ർ​ഷി​ദ(20), പെ​രി​ഞ്ചീ​രി സൈ​ഫു​ള്ള (27), ഭാ​ര്യ സി​ൽ​വ (19) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളൊ​ന്നി​ച്ച് മൂ​ന്നാ​റി​ൽ വി​നോ​ദ​യാ​ത്ര​ക്കു പോ​യി മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​ങ്ക​ട ടാ​ക്സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട മാ​രു​തി ഷി​ഫ്റ്റ് കാ​ർ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സി​റാ​ജു​ദീ​ൻ മ​രി​ച്ചു. സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സി​റാ​ജു​ദീ​ൻ ഒ​രു മാ​സ​ത്തെ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. മാ​താ​വ്: ഹ​ഫ്സ​ത്ത്. ശി​ഹാ​ബു​ദീ​ൻ, സി​നീ​ന എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മ​ങ്ക​ട എ​സ്ഐ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നോ​ടെ ആ​മ​യൂ​ർ പ​ഴ​യ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാോ​നി​ൽ ക​ബ​റ​ട​ക്കി.
Loading...