റ​വ​ന്യു​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം
Thursday, December 7, 2017 11:59 AM IST
മു​ണ്ടി​യെ​രു​മ: മു​ണ്ടി​യെ​രു​മ​യ്ക്ക് നാ​ലു​നാ​ൾ ക​ലാ​സ​ദ്യ ഒ​രു​ക്കി​യ റ​വ​ന്യു​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം. യു​പി​യി​ൽ തൊ​ടു​പു​ഴ​യെ അ​ട്ടി​മ​റി​ച്ച് ക​ട്ട​പ്പ​ന ഉ​പ​വി​ദ്യാ​ഭ്യാ​സ ജി​ല്ല ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി.

ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് തൊ​ടു​പു​ഴ കി​രീ​ടം ചൂ​ടി​യ​ത്. യു​പി​യി​ൽ ക​ട്ട​പ്പ​ന​യ്ക്ക് 141 പോ​യി​ന്‍റു ല​ഭി​ച്ച​പ്പോ​ൾ റ​ണ്ണേ​ഴ്സ് അ​പ്പാ​യ നെ​ടു​ങ്ക​ണ്ട​ത്തി​ന് 138 പോ​യി​ന്‍റു ല​ഭി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 375 പോ​യി​ന്‍റോ​ടെ തൊ​ടു​പു​ഴ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 339 പോ​യി​ന്‍റോ​ടെ അ​ടി​മാ​ലി ര​ണ്ടാ​മ​തും 331 പോ​യി​ന്‍റോ​ടെ ക​ട്ട​പ്പ​ന മൂ​ന്നാ​മ​തും എ​ത്തി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 352 പോ​യി​ന്‍റു നേ​ടി​യാ​ണ് തൊ​ടു​പു​ഴ ഉ​പ​ജി​ല്ല ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. 321 പോ​യി​ന്‍റു​മാ​യി നെ​ടു​ങ്ക​ണ്ടം റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 311 പോ​യി​ന്‍റു​മാ​യി ക​ട്ട​പ്പ​ന​യാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്.

സ്കൂ​ളു​ക​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ കു​മാ​ര​മം​ഗ​ലം എം​കെഎ​ൻ​എം എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​രാ​യി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 194 പോ​യി​ന്‍റും ഹൈ​സ്കൂ​ളി​ൽ 120 പോ​യി​ന്‍റും കു​മാ​ര​മം​ഗ​ല​ത്തി​ന് ല​ഭി​ച്ചു.

ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ റ​ണ്ണേ​ഴ്സ് അ​പ്പാ​യി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 123 ഉം ​ഹൈ​സ്കൂ​ളി​ൽ 102 പോ​യി​ന്‍റും ഇ​വ​ർ​ക്കു ല​ഭി​ച്ചു.

യു​പി​യി​ൽ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​ത സ്കൂ​ൾ 47 പോ​യി​ന്‍റു​മാ​യി ചാ​ന്പ്യ​ൻ​മാ​രാ​യി. 43 പോ​യി​ന്‍റു​മാ​യി നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Loading...