വ​ടം​വ​ലി ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, December 7, 2017 12:06 PM IST
മു​ത​ല​ക്കോ​ടം: ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മ​മെ​ഡ​ൽ നേ​ടി​യ മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട്സ് ഹൈ​സ്കൂ​ളി​ലെ ബ്ല​സി, ജി​ജോ, അ​ശ്വ​തി ബി​നു എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. മു​ത​ല​ക്കോ​ടം വ്യാ​പാ​ര വ്യ​വ​സാ​യ സ​മി​തി ഉ​പ​ഹാ​രം ന​ൽ​കി കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സി. ​കെ ജാ​ഫ​ർ മെ​മ​ന്‍റോ ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് ഡോ​ളി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ പി ​ജോ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി കെ.​എ ജാ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെഎ​സ്ആ​ർ​ടി​സി​ക്കു പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു

കാ​ഞ്ഞാ​ർ: കെ ​എ​സ് ആ​ർ ടി ​സി ബ​സി​നു പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​ഞ്ഞാ​റി​നു സ​മീ​പ​ത്തു വ​ച്ചാ​ണ് മു​ന്പി​ൽ പോ​യ കെ ​എ​സ് ആ​ർ ടി ​സി ബ​സി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ടി​യി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ൻ വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ഇ​ടു​ക്കി​യി​ൽ നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സ് കാ​ഞ്ഞാ​ർ മ​ണ്ണൂ​ർ സ്കൂ​ളി​നു സ​മീ​പം കെ​എ​സ് ആ​ർടിസി ​ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെഎ​സ് ആ​ർ ടി ​സി ക​ണ്ട​ക്ട​റു​ടെ മൊ​ഴി പ്ര​കാ​രം സ്വ​കാ​ര്യ ബ​സ് ജീ​വ​ന​കാ​ർ​ക്കെ​തി​രെ കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്കൂ​ളി​നു മു​ന്പി​ൽ ചി​ല്ലു​പൊ​ട്ടി വീ​ണ​തി​നാ​ൽ മൂ​ല​മ​റ്റ​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി റോ​ഡ് വൃത്തി​യാ​ക്കി.
Loading...