യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി ഒ​ന്നാ​ങ്ക​ര പാ​ലം
Thursday, December 7, 2017 12:23 PM IST
രാ​മ​ങ്ക​രി: അ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​വും കൈ​വ​രി​ക​ൾ​ക്ക് തീ​രെ പൊ​ക്ക​വു​മി​ല്ലാ​ത്ത ഒ​ന്നാം​ങ്ക​ര പാ​ലം നൂ​റു ക​ണ​ക്കി​നു വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു പു​റ​മെ ന​ട്ടു​കാ​ർ​ക്കും പേ​ടി​സ്വ​പ്ന​മാ​യി മാ​റു​ന്നു.

രാ​ത്രി എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത വെ​ട്ട​ത്തി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ക​ണ്ണൊ​ന്ന് ചി​മ്മി​യാ​ൽ ബ്രേ​ക്കി​ൽ കാ​ലൊ​ന്ന് പി​ഴ​ച്ചാ​ൽ പ​ന്പ​യാ​റ്റി​ൽ നി​ന്നും ഇ​രു​പ​ത്ത​ഞ്ച​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള പാ​ല​ത്തി​ൽ നി​ന്നും ഏ​ത് വാ​ഹ​ന​വും താ​ഴേ​ക്കു​പ​തി​ക്കു​ക​യും ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന​താ​ണ് എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ ആ​ശ​ങ്ക​പ്പ​ടു​ത്തു​ന്ന​ത്. ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ഇ​തോ​ടെ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. എ​സി റോ​ഡി​ലെ നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യാ​ണ് നി​ത്യ​വും ഈ ​ഭ​യം വേ​ട്ട​യാ​ടു​ന്ന​ത്.

കൈ​വ​രി​ക​ളു​ടെ പൊ​ക്ക​കു​റ​വി​നു പു​റ​മെ ഇ​രു​വ​ശ​ത്തു​നി​ന്നും ക​ട​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​പോ​ലെ ക​ട​ന്നു​പോ​കു​ന്ന​തി​നും പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വ് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. പാ​ലം ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ളു​ടെനി​യ​ന്ത്ര​ണ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ചെ​റി​യ പി​ഴ​വ് സം​ഭ​വി​ച്ചാ​ലും അ​പ​ക​ടം ഉ​റ​പ്പാ​ണ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ കെഎ​സ്ടി​പി​യോ ത​യാ​റ​ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് രാ​ത്രി നി​യ​ന്ത്ര​ണം​വി​ട്ട ടു​വീ​ല​ർ ഇ​രു​പ​ത്ത​ഞ്ച​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കൈ​വ​രി ക​ട​ന്ന് താ​ഴേ​ക്കു പ​തി​ക്കു​ക​യും ഒ​രു യു​വാ​വ് മ​രി​ക്കാ​നി​ട​യാ​കു​ക​യും ചെ​യ്ത സം​ഭ​വം നാ​ട്ടു​കാ​ർ ഇ​ന്നും ഞെ​ട്ട​ലോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. പീ​ന്നീ​ട് പ​ല​പ്പോ​ഴും റോ​ഡി​നൊ​പ്പം പാ​ല​ത്തി​ലും ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത് പ​തി​വാ​യ​തോ​ടെ പാ​ല​വും ഈ ​കൊ​ച്ചു കൈ​വ​രി​ക​ളും ത​മ്മി​ലു​ള്ള പൊ​ക്ക​വ്യ​ത്യാ​സം വെ​റും സെ​ന്‍റീ​മി​റ്റ​റു​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഏ​തു സ​മ​യ​ത്തും പ്ര​ത്യേ​കി​ച്ച് വ​ലി​യ ക​ണ്ടെ​യ്ന​ർ പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ രാ​ത്രി പാ​ലം ക​യ​റു​ന്ന​തി​നി​ടെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ പെ​ടാ​മെ​ന്നും പ​റ​യു​ന്നു. എ​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ഓ​രോ ദി​വ​സ​വും പെ​രു​കി വ​രു​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ രൂ​ക്ഷ​ത ഇ​ര​ട്ടി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച മു​ന്പ് മാ​ന്പു​ഴ​ക്ക​രി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ടു​വീ​ല​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. മ​ന​യ്ക്ക​ച്ചി​റ പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ കൈ​വ​രി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. അ​തു​പോ​ലെ മ​റ്റു ചെ​റു പാ​ല​ങ്ങ​ളും യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി​ട്ടു നാ​ളു​ക​ൾ ഏ​റെ​യാ​യി. ഈ ​ദു​ര​ന്ത​വ​സ്ഥ​യി​ൽ അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.
Loading...