നാ​ട​കത്തിൽ ഒ​ന്നാം സ്ഥാ​നം ജോ​ൺ എ​ഫ് കെ​ന്ന​ഡി സ്കൂ​ളി​ന്
Thursday, December 7, 2017 12:53 PM IST
കൊ​ല്ലം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി കു​ള​ങ്ങ​ര ജോ​ൺ എ​ഫ് കെ​ന്ന​ഡി മെ​മോ​റി​യ​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.
ശൂ.... ​എ​ന്ന പേ​രി​ൽ സാ​റാ ജോ​സ​ഫി​ന്‍റെ ഒ​രു പ​ര​മ​ര​ഹ​സ്യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്ക് എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. യാ​ത്ര​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നാ​ട​ക​ത്തി​ൽ ഉ​ള്ള​ത്. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​ന്നാ​മ​താ​യി എ​ത്തി​യ​ത്.
എ​സ്. ഷി​ബി​ന , എം.​സ്വാ​തി , ബി. ​സ്നേ​ഹ ,പി.​കൃ​ഷ്ണ, ആ​ർ.​ക​ണ്ണ​ൻ ,കെ.​മു​ഹ​മ്മ​ദ് അ​സ്‌​ലം , എ.​ഇ​ർ​ഷാ​ന , കാ​വ്യാ കൃ​ഷ്ണ​ൻ , എ​സ്.​വി​ജി​ല എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ഭി​ലാ​ഷ് പ​ര​വൂ​ർ ആ​ണ് നാ​ട​കം ത​യാ​റാ​ക്കി​യ​ത്.