നാ​ട​കം യു​പി വി​ഭാ​ഗം ജോ​ൺ എ​ഫ് കെ​ന്ന​ഡി സ്കൂ​ളി​ന്
Thursday, December 7, 2017 12:53 PM IST
കൊ​ല്ലം: യു​പി വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ജോ​ൺ എ​ഫ് കെ​ന്ന​ഡി മെ​മോ​റി​യ​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്റ​റി സ്ക്കൂ​ൾ നേ​ടി. ജീ​വി​ത​ത്തി​ലെ പി​ന്നി​ട്ട വ​ഴി​ക​ളി​ലേ​യ്ക്കു​ള്ള തി​ര​ഞ്ഞു​നോ​ട്ടം വി​ഷ​യ​മാ​ക്കി അ​വ​ത​രി​പ്പി​ച്ചാ​ണ് ഒ​ന്നാ​മ​താ​യി എ​ത്തി​യ​ത്. ഈ ​നാ​ട​ക​ത്തി​ൽ സു​രേ​ഷാ​യി അ​ഭി​ന​യി​ച്ച മൃ​ദു​ൽ ആ​ണ് മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ദേ​വ​നാ​രാ​യ​ണ​ൻ , അ​ഞ്ജ​ലി, അ​ന​ഘ, ശ്രീ​രാ​ജ്, ശ്രീ​ക്കു​ട്ട​ൻ, ആ​ദി​ത്യ​ൻ, അ​ഭി​ന​വ് , പൂ​ജാ ദ​ത്ത് , ആ​ര​തി എ​ന്നി​വ​രും മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച്ച​വെ​ച്ചു. അ​ഭി​ലാ​ഷ് പ​ര​വൂ​രാ​ണ് നാ​ട​കം ത​യാ​റാ​ക്കി​യ​ത്.

കേ​ര​ള​ന​ട​ന​ത്തി​ൽ പൂ​ജാ കൃ​ഷ്ണ​ന് ഒ​ന്നാമത്

കൊ​ല്ലം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കേ​ര​ള​ന​ട​ന​ത്തി​ൽ പൂ​ജാ കൃ​ഷ്ണ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. പു​രാ​ണ ക​ഥ​യാ​യ അം​ബ​യു​ടെ പ്ര​തി​കാ​ര​മാ​ണ് വി​ഷ​യം. ശി​ഖ​ണ്ഡി​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തി അം​ബ ഭീ​ഷ്മ​രെ വ ​ധി​ക്കു​ന്ന​താ​ണ് ഇ​തി​വൃ​ത്തം.
ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മോ​ഹ​നി​യാ​ട്ട​ത്തി​ന് എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ആ​ദി​ച്ച​ന​ല്ലൂ​ർ ദേ​വ​ന​ന്ദ​ന​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ - അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​ഭി​ന​യ ക​ലാ​ക്ഷേ​ത്ര​യി​ലെ സ​ജീ​വ് നാ​രാ​യ​ണ​ൻ ആ​ണ് ഗു​രു.
Loading...