അ​പ​ക​ടം മു​ന്നി​ലു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ സൂ​ച​ന അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ല
Thursday, December 7, 2017 1:44 PM IST
മേ​പ്പാ​ടി: റോ​ഡി​ൽ വ​ലി​യ കു​ഴി​യു​ണ്ടെ​ന്ന് അ​റി​യി​ക്കാ​ൻ കു​ഴി​യി​ൽ​ത്ത​ന്നെ നാ​ട്ടു​കാ​ർ ബോ​ർ​ഡ് വച്ചി​രി​ക്കു​ക​യാ​ണ് മൂ​പ്പൈ​നാ​ട് ജം​ഗ്ഷ​നി​ൽ. ചു​ണ്ടേ​ൽ ചോ​ലാ​ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ മൂ​പ്പൈ​നാ​ട് ജം​ഗ്ഷ​നി​ലാ​ണ് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​കാ​ഴ്ച​യു​ള്ള​ത്.

ന​ല്ലൊ​രു മ​ഴ പെ​യ്താ​ൽ ഇ​വി​ടെ ആ​ഴ്ച​ക​ളോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക പ​തി​വാ​ണ്.
വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നു​ള്ളി​ലാ​യ​തി​നാ​ൽ കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടി​ല്ല. അ​റി​യാ​തെ വെ​ള്ള​ത്തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​ശ്നം അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ കേ​ട്ട​താ​യി ഭാ​വി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഒ​ടു​വി​ൽ കു​ഴി​യി​ൽ ഒ​രു കു​റ്റി​യ​ടി​ച്ച് അതിൽ വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ ഒ​രു ഫ്ള​ക്സ് ബോ​ർ​ഡ് വ​ച്ച് കു​ഴി​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​സ്ഥി​തി തു​ട​രു​ന്നു​വെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കും പ്ര​തി​ഷേ​ധ​മു​ണ്ട്.
Loading...