ക​ണി​യാ​ര​വും ക​ണി​യാ​ന്പ​റ്റ​യും ജേ​താ​ക്ക​ൾ
Thursday, December 7, 2017 1:47 PM IST
പ​ന​മ​രം: ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫാ. ​ജി​കെഎം​എ​ച്ച്എ​സ് ക​ണി​യാ​ര​വും ജി​എ​ച്ച്എ​സ്എ​സ് ക​ണി​യാ​ന്പ​റ്റ​യും ജേ​താ​ക്ക​ളാ​യി. 65 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി​യാ​ണ് ക​ണി​യാ​ര​വും ക​ണി​യാ​ന്പ​റ്റ​യും വി​ജ​യ കി​രീ​ടം പ​ങ്കി​ട്ട​ത്. എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ​നേ​ട്ടം. ഇ​രു സ്കൂ​ളു​ക​ൾ​ക്കും 13 എ ​ഗ്രേ​ഡാ​ണ് കൈ​വ​ശം. 33 പോ​യി​ന്‍റു​മാ​യി ജി​എ​ച്ച്എ​സ്എ​സ് മീ​ന​ങ്ങാ​ടി ര​ണ്ടാം സ്ഥാ​ന​ത്തും, 25 പോ​യി​ന്‍റു​മാ​യി ബ​ത്തേ​രി അ​സം​പ്ഷ​ൻ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.
യു​പി വി​ഭാ​ഗ​ത്തി​ൽ 50 പോ​യി​ന്‍റു​മാ​യി എ​സ്‌സിഎ​ച്ച്എ​സ്എ​സ് പ​യ്യം​ന്പ​ള്ളി​യാ​ണ് വി​ജ​യി​ക​ളാ​യ​ത്. 10 എ ​ഗ്രേ​ഡു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. അ​ഞ്ച് എ ​ഗ്രേ​ഡും ഒ​രു ബി ​ഗ്രേ​ഡു​മാ​യി 28 പോ​യി​ന്‍റു​മാ​യി എ​യു​പി​എ​സ് വാ​ള​ൽ ര​ണ്ടാ​മ​താ​ണ്. അ​ഞ്ച് എ ​ഗ്രേ​ഡു​ക​ൾ നേ​ടി 25 പോ​യി​ന്‍റു​മാ​യി ബ​ത്തേ​രി അ​സം​പ്ഷ​ൻ സ്കൂ​ൾ മൂ​ന്നാ​മ​തു​മാ​ണ്.
Loading...