റവന്യൂ ജില്ലാ കലോത്സവം; അ​ക്ഷ​ര​ശ്ലോ​ക​ത്തി​ൽ പെ​ൺ​പെ​രു​മ
Thursday, December 7, 2017 2:13 PM IST
ക​​ടു​​ത്തു​​രു​​ത്തി: സാ​​ഹി​ത്യ വി​​നോ​​ദ​​മാ​​യ അ​​ക്ഷ​​ര​​ശ്ലോ​​ക മ​​ത്സ​​ര​​ത്തി​​ൽ പെ​ൺ​പെ​​രു​​മ. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗം അ​​ക്ഷ​​ര​​ശ്ലോ​​ക മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ടാം ത​​വ​​ണ​​യും കെ.​​എം. രോ​​ഹി​​ണി വി​​ജ​​യി​​യാ​​യ​​പ്പോ​​ൾ, യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ ഗൗ​​രീ സ​​ര​​സ്വ​​തി​​യും ഫ​​സ്റ്റ് എ ​​ഗ്രേ​​ഡ് നേ​​ടി വി​​ജ​​യി​​യാ​​യി. മു​​ത്തോ​​ലി സെ​​ന്‍റ് ജോ​​സ​​ഫ് ജി​​എ​​ച്ച്എ​​സി​​ലെ വി​​ദ്യാ​​ർ​​ത്ഥി​​യാ​​യ രോ​​ഹി​​ണി നീ ​​വ​​ന്നെ​​ൻ ഹൃ​​ദ​​യാ​​ബ്ജ വീ​​ണ തൊ​​ട​​വേ എ​​ന്നു തു​​ട​​ങ്ങു​​ന്ന ശ്ലോ​​ക​​ത്തി​​ലാ​​ണ് ആ​​രം​​ഭി​​ച്ച​​ത്.
വാ​​ശി​​യേ​​റി​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് കൈ​​ര​​ളി ശ്ലോ​​ക രം​​ഗ​​ത്തി​​ലെ പ​​ഠി​​താ​​വും മു​​ത്തോ​​ലി മ​​ധു​​കു​​മാ​​റി​​ന്‍റെ​യും ദീ​​പ​​യു​​ടേ​​യും മ​​ക​​ളു​​മാ​​യ രോ​​ഹി​​ണി ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്.
യു​​പി വി​​ഭാ​​ഗം അ​​ക്ഷ​​ര​​ശ്ലോ​​ക മ​​ത്സ​​ര​​ത്തി​​ൽ തും​​ഗ​​ശ്രീ സിം​​ഹ​​വാ​​നേ തു​​ഹി​​ന ശി​​ഖ​​രി​​ക​​ൻ ക​​ന്യ​​കേ എ​​ന്ന ശ്ലോ​​കം പാ​​ടി തു​​ട​​ങ്ങി​​യ ഇ​​ട​​നാ​​ട് കൈ​​ര​​ളി ശ്ലോ​​ക​​രം​​ഗ​​ത്തി​​ലെ ശി​​ഷ്യ​​യാ​​യ ഗൗ​​രീ​​സ​​ര​​സ്വ​​തി സം​​സ്കൃ​​ത വൃ​​ത്ത​​ങ്ങ​​ളി​​ലെ ശ്ലോ​​ക​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി ചൊ​​ല്ലി​​യാ​​ണ് ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.
ഇ​​ട​​നാ​​ട് എ​​സ്.​​വി.​​എ​​ൻ.​​എ​​സ്.​​എ​​സ്.​​എ​​ച്ച്.​​എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​യും ഇ​​ട​​നാ​​ട് ആ​​ർ. ബി​​നു​​വി​​ന്‍റെ​യും എം.​​എ​​സ്. ര​​ജി​​നി​​യു​​ടേ​​യും മ​​ക​​ളാ​​ണ് ഗൗ​​രി.