ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്റ്റൽ കെട്ടിട നിർമാണം തുടങ്ങി
Thursday, December 7, 2017 2:25 PM IST
കോ​ഴി​ക്കോ​ട് : ടൂ​റി​സം സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വ​ര​ക്ക​ൽ ബീ​ച്ചി​ലെ കാ​ന്പ​സി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ഹോ​സ്റ്റ​ലി​ന്‍റെ നി​ർ​മ്മാ​ണം അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കും.
4.35 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ക്കു​ന്ന ഹോ​സ്റ്റ​ലി​ന്‍റെ ക​രാ​റു​കാ​ർ യു​എ​ൽ​സി​സി​എ​സാ​ണ്.
ആ​ർ​ക്കി​ടെ​ക്ട് വി​നോ​ദ് സി​റി​യ​ക്കാ​ണ് ഹോ​സ്റ്റ​ലി​ന്‍റെ ഡി​സൈ​ന​ർ. എ.​പ്ര​ദീ​പ്കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ള​ക്ട​ർ യു.​വി. ജോ​സ്, മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ കെ.​വി. ബാ​ബു​രാ​ജ്, ആ​ശ ശ​ശാ​ങ്ക​ൻ,
യു​എ​ൽ​സി​സി​എ​സ് പ്ര​തി​നി​ധി രോ​ഹ​ൻ പ്ര​ഭാ​ക​ര​ൻ, അ​നി​താ​കു​മാ​രി, പി.​ല​ക്ഷ്മ​ണ​ൻ, പി. ​പീ​താം​ബ​ര​ൻ, പി.​എം. ക​രു​ണാ​ക​ര​ൻ, കെ.​എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...