ബാൻഡ് മേളം കൈവിടാതെ ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സ്
Thursday, December 7, 2017 2:28 PM IST
പേ​രാ​മ്പ്ര: ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ബാ​ൻഡ് മേ​ള​ത്തി​ന്‍റെ പ​ര്യാ​യ​മാ​ണ് സെ​ന്‍റ് ജോ​സ​ഫ്‌​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സ് എ​ച്ച്എ​സ്എ​സ്.
ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തെ വി​ജ​യ പാ​ര​മ്പ​ര്യ​മാ​ണ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് കാ​ര​ണം. ഇ​ത്ത​വ​ണ​യും ബാ​ൻഡ് മേ​ള​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​ന്‍റ് പ്രൗ​ഡി നി​ല​നി​ര്‍​ത്തി.
ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലും ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സ് ത​ന്നെ​യാ​ണ് വി​ജ​യം കൈ​വ​രി​ച്ച​ത്.
എ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ഹി​റോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ട്ട​യാ​യ പ​രി​ശീ​ല​ന​മാ​ണ് ത​ങ്ങ​ളു​ടെ വി​ജ​യ ര​ഹ​സ്യ​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പരിശീലനം.
മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം 3.30 മു​ത​ല്‍ 6.30വ​രെ​യും. പരിശീലനത്തി​നി​ടെ വ​രു​ത്തു​ന്ന വീ​ഴ്ചക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​തീ​വ ശ്ര​ദ്ധ പു​ല​ര്‍​ത്താ​റു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​രും പ​റ​യു​ന്നു. ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ച​ര​ല്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ത്താ​റു​ള്ള മ​ത്സ​ര​ത്തി​ല്‍ പി​ന്ത​ള്ള​പ്പെ​ടാ​തി​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​നു പു​റ​ത്തു​ള്ള മ​റ്റു ഗ്രൗ​ണ്ടു​ക​ളി​ലും പ്രാ​ക്ടീ​സ് ന​ട​ത്താ​റു​ണ്ടെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.
Loading...