ജു​നൈ​ദി​ന്‍റെ ക​ഥ പ​റ​ഞ്ഞ് ഫി​ദ​യു​ടെ ഏ​കാ​ഭി​ന​യം
Thursday, December 7, 2017 2:35 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ഒ​രേ വേ​ദി​യി​ൽ മ​ത​സൗ​ഹൃ​ദ​ത്തി​ന്‍റെ പു​ഞ്ചി​രി​യും മ​ത​വെ​റി​യു​ടെ ക​ണ്ണീ​രും പ​ങ്കു​വ​ച്ച് ഫി​ദ താ​ര​മാ​യി. വ​ർ​ഗീ​യ​ത​ക്കിരയായി കൊ​ല​ചെ​യ്യ​പ്പെ​ട്ട ജു​നൈ​ദി​ന്‍റെ ക​ഥ പ​റ​ഞ്ഞാ​ണ് ക​രു​വാ​ര​ക്കുണ്ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ളാ​സ് വി​ദ്യാ​ർ​ഥി​നി വി.​പി.​ഫി​ദ ഹൈ​സ്കൂ​ൾ അ​റ​ബി​ക് ഏ​കാ​ഭി​ന​യ വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി​യ​ത്.
ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ​മാ​ക്കി​യെ​ത്തി​യ ജു​നൈ​ദി​നെ സ​മ്മാ​ന​ങ്ങ​ളു​മാ​യി കാ​ത്തി​രു​ന്ന ഗ്രാ​മ​ത്തി​ലെ ഇ​ത​ര മ​ത​സ്ഥ​രു​ടെ ആ​ഹ്ളാ​ദ​വും അ​വ​നെ തീ​വ​ണ്ടി​യി​ൽ നി​ന്ന് നി​ഷ്ക​രു​ണം കൊ​ന്നു വ​ലി​ച്ചെ​റി​ഞ്ഞ​വ​രു​ടെ അ​ട്ട​ഹാ​സ​വും അ​വ​ത​രി​പ്പി​ച്ചാ​ണ് പ​തി​നാ​റു പേ​രെ പി​ന്നി​ലാ​ക്കി ഈ ​മി​ടു​ക്കി സം​സ്ഥാ​ന ത​ലത്തി​ലേ​ക്ക് യോഗ്യത നേ​ടി​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം യുപി ​വി​ഭാ​ഗം അ​റ​ബി​ക് മോ​ണോ ആ​ക്ട്, ക​ഥാ പ്ര​സം​ഗം എ​ന്നി​വ​യി​ൽ ജി​ല്ലാ ത​ല​ത്തി​ൽ വി​ജ​യി​ച്ച ഫി​ദ ഈ ​വ​ർ​ഷം ഉ​പ​ജി​ല്ലാ അ​റ​ബി​ക് നാ​ട​ക​ത്തി​ൽ മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ൻ​ഷി​ദ് ഒ​ന്നാ​മ​ത്

തേ​ഞ്ഞി​പ്പ​ലം: എ​ച്ച്എ​സ് വി​ഭാ​ഗം മാ​പ്പി​ള​പ്പാ​ട്ടി​ൽ വി.​കെ.​അ​ൻ​ഷി​ദ് ഒ​ന്നാ​മ​തെ​ത്തി. പി​പി​എം​എ​ച്ച്എ​സ്എ​സ് കൊ​ട്ടു​ക്ക​ര​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.
വ​ട്ട​പ്പാ​ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ്കൂ​ൾ ടീ​മി​നെ അ​ൻ​ഷി​ദാ​ണ് ന​യി​ച്ച​ത്. അ​ഷ​റ​ഫ് കൊ​ണ്ടോ​ട്ടി​യാ​ണ് പ​രി​ശീ​ല​ക​ൻ. കി​ഴി​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ​യും നൂ​റു​ൽ ആ​ലി​ഫ​യു​ടെ​യും മ​ക​നാ​ണ്.
Loading...
Loading...