മൊ​ബൈ​ൽ​മോ​ഷ​ണം: കൂ​ട്ടു​പ്ര​തി മ​ല​പ്പു​റ​ത്ത് പി​ടി​യി​ൽ
Thursday, December 7, 2017 2:41 PM IST
പേ​രൂ​ർ​ക്ക​ട: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് 50ലേ​റെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കേ​സിലെ കൂ​ട്ടു​പ്ര​തി മ​ല​പ്പു​റ​ത്ത് പി​ടി​യി​ലാ​യി. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി ഷ​ഫീ​ഖ് ആ​ണ് പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മൊ​ബൈ​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ക​ര​മ​ന സ്വ​ദേ​ശി സാ​ബു രാ​ധാ​കൃ​ഷ്ണ​ന്‍റെ കൂ​ട്ടു​പ്ര​തി​യാ​ണ് ഇ​യാ​ൾ.
ഇ​രു​വ​രും ചേ​ർ​ന്ന് ന​ഗ​ര​ത്തി​ലെ നി​ര​വ​ധി ക​ട​ക​ളി​ൽ നി​ന്നും മ​റ്റു മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ത്തി​യി​ട്ടു​ണ്ട്. തി​രൂ​രി​ൽ മൊ​ബൈ​ൽ​ഫോ​ണു​ക​ൾ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ​ശേ​ഷം ല​ഭി​ക്കു​ന്ന പ​ണം അ​ക്കൗ​ണ്ടി​ൽ ഇ​ടു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.
പേ​രൂ​ർ​ക്ക​ട എ​സ്ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​പ്ര​തി​യെ ഉ​ട​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും.
Loading...
Loading...