സു​ര​ക്ഷി​താ​ഹാ​രം: സന്ദേശവുമായി ഭ​ക്ഷ്യ​മേ​ള
Thursday, December 7, 2017 2:41 PM IST
തി​രു​വ​ന​ന്ത​പു​രം : സു​ര​ക്ഷി​താ​ഹാ​രം ആ​രോ​ഗ്യ​ത്തി​നാ​ധാ​രം എ​ന്ന പ​ഠ​ന​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ത​ന​തു രൂ​ചി​ഭേ​ദ​ങ്ങ​ൾ കൂ​ടാ​തെ ഓ​സ്ട്രേ​ലി​യ, അ​മേ​രി​ക്ക, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും മേ​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.
വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ സെ​ർ​ഗ​ർ (റ​ഷ്യ), ന​താ​ലി​യ (റ​ഷ്യ), ബേ​ബി ലാ​റി​ന (റ​ഷ്യ), ക്രി​സ്റ്റ്യാ​നെ ഇ​സ​ബെ​ൽ (ജ​ർ​മ​നി) എ​ന്നി​വ​ർ മേ​ള​യി​ലെ അ​തി​ഥി​ക​ൾ ആ​യി​രു​ന്നു. നാ​വി​നു മ​റ​ക്കു​വാ​ൻ ക​ഴി​യാ​ത്ത സ്വാ​ദി​ന്‍റെ ക​ല​വ​റ ഒ​രു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും അ​തി​ഥി​ക​ൾ അ​ഭി​ന​ന്ദം അ​റി​യി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. സി​സ്റ്റ​ർ ലി​റ്റി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ഗ്ന​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഷേ​ർ​ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ എ​സ്. സ​ന്ധ്യാ​റാ​ണി ല​ക്ഷ്യ​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
Loading...
Loading...