അ​പ്പീ​ൽ പ്ര​ള​യം മ​ത്സ​ര​ത്തി​ന്‍റെ സ​മ​യ​ക്ര​മം തെ​റ്റി​ച്ചു മു​ന്നേ​റു​ന്നു
Thursday, December 7, 2017 2:43 PM IST
ആ​റ്റി​ങ്ങ​ൽ: സ​ബ്ജി​ല്ല​ക​ൾ​ക്ക് പു​റ​മെ ലോ​കാ​യു​ക്ത​യി​ൽ നി​ന്നു​കൂ​ടി അ​പ്പീ​ലു​ക​ളു​മാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ എ​ത്തി​യ​തോ​ടെ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്നു.
ഇ​ന്ന​ലെ മാ​ത്രം 63 അ​പ്പീ​ലു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ​ത്. നാ​ലെ​ണ്ണം ലോ​കാ​യു​ക്ത​യി​ൽ നി​ന്നെ​ത്തി. ഇ​തോ​ടെ ആ​കെ അ​നു​വ​ദി​ച്ച അ​പ്പീ​ലു​ക​ൾ 123 ആ​യി. നൃ​ത്ത​യി​ന​ങ്ങ​ളി​ലാ​ണ് അ​പ്പീ​ലു​ക​ള​ധി​ക​വും. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ മാ​ത്രം 70 അ​പ്പീ​ലു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.
യു​പി​യി​ൽ 16, എ​ച്ച്എ​സി​ൽ 31, സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ യു​പി​യി​ൽ ഒ​ന്ന്, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നാ​ല്, അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ യു​പി​ക്ക് ഒ​ന്നും അ​പ്പീ​ലു​ക​ൾ എ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. അ​പ്പീ​ലു​ക​ൾ ഈ ​നി​ല​യി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ന​ല​ത്തെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും തു​ട​രും. അ​തേ​സ​മ​യം ജി​ല്ല​യി​ലെ വി​ധി​നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ച് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി 210 പേ​ർ ഹ​യ​ർ അ​പ്പീ​ൽ ന​ൽ​കി.
ഇ​ന്ന​ലെ മാ​ത്രം 110 പേ​രാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ​ത്. നൃ​ത്ത ഇ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ്പീ​ലു​ക​ൾ എ​ത്തു​ന്ന​ത്. ഇ​തോ​ടെ ഇ​ന്ന​ലെ വ​രെ അ​പ്പീ​ൽ വ​ഴി​യു​ള്ള വ​രു​മാ​നം നാ​ല് ല​ക്ഷം രൂ​പ ക​വി​ഞ്ഞു.
Loading...