തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : മൂ​ന്നാം ദി​ന​ത്തി​ൽ സൗ​ത്തി​നെ അ​ട്ടി​മ​റി​ച്ച് ആ​റ്റി​ങ്ങ​ൽ മു​ന്നി​ൽ
Thursday, December 7, 2017 2:43 PM IST
ആ​റ്റി​ങ്ങ​ൽ: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം അ​വ​സാ​നി​ക്കാ​ൻ ഒ​രു​ദി​വ​സം കൂ​ടി ബാ​ക്കി നി​ൽ​ക്കെ, ആ​ദ്യ ദി​ന​ങ്ങ​ളി​ൽ പോ​യി​ന്‍റു പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു നി​ല​യു​റ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ഉ​പ​ജി​ല്ല​യെ അ​ട്ടി​മ​റി​ച്ച് ആതിഥേ​യ​രാ​യ ആ​റ്റി​ങ്ങ​ൽ 656 പോ​യി​ന്‍റോടെ മു​ന്നി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് , സൗ​ത്ത്, കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ല​ക​ൾ ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​രു​ന്നു. ആ​റ് പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ തി​രു​വ​ന​ന്ത​പ​രം നോ​ർ​ത്താ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. സൗ​ത്തി​നാ​ണ് മൂ​ന്നാം സ്ഥാ​നം. 634 പോ​യി​ന്‍റ്. 606 പോ​യി​ന്‍റോടെ കി​ളി​മാ​നൂ​രാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.
എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 308 പോ​യി​നന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്താ​ണ് പോ​യി​ന്‍റു​പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. 294 പോ​യി​ന്‍റു നേ​ടി സൗ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തും 281 പോ​യി​ന്‍റോ​ടെ ആ​റ്റി​ങ്ങ​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 260 പോ​യി​ന്‍റു​മാ​യി കി​ളി​മാ​നൂ​രാ​ണ് മു​ന്നി​ൽ. ര​ണ്ടാം സ്ഥാ​നം നോ​ർ​ത്തി​നാ​ണ് , 250 പോ​യി​ന്‍റ്. 246 പോ​യി​ന്‍റോ​ടെ ആ​റ്റി​ങ്ങ​ൽ തൊ​ട്ടു പി​ന്നി​ലു​ണ്ട്.യു​പി​വി​ഭാ​ഗ​ത്തി​ലും ആ​റ്റി​ങ്ങ​ലി​ന്‍റെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 129 പോ​യി​ന്‍റാ​ണ് ആ​റ്റി​ങ്ങ​ലി​ന്‍റെ സ​ന്പാ​ദ്യം. തൊ​ട്ടു പി​ന്നി​ൽ 125 പോ​യി​നന്‍റോടെ കി​ളി​മാ​നൂ​ർ ആ​റ്റി​ങ്ങ​ലിനു ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു. 107 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ നെ​ടു​മ​ങ്ങാ​ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.
സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ്,യു​പി വി​ഭാ​ഗ​ത്തി​ൽ പാ​ലോ​ട് ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ. 144 പോ​യി​ന്‍റ്. ര​ണ്ടാം സ്ഥാ​നം കാ​ട്ടാ​ക്ക​ട ഉ​പ​ജി​ല്ല​യ്ക്കാ​ണ്. 118 പോ​യി​നന്‍റോ​ടെ നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.
അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ. 131 പോ​യി​ന്‍റ്. കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ല​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. 127 പോ​യി​ന്‍റ്. 123 പോ​യി​ന്‍റ് നേ​ടി നെ​ടു​മ​ങ്ങാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.
Loading...