കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : ക​രു​നാ​ഗ​പ്പ​ള്ളി, വെ​ളി​യം,കൊ​ല്ലം ഉപജില്ലകളുടെ മുന്നേറ്റം
Thursday, December 7, 2017 2:43 PM IST
കൊ​ല്ലം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ന്ന​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി, വെ​ളി​യം,കൊ​ല്ലം ഉപജില്ലകളുടെ മു​ന്നേ​റ്റം. യു​പി (ജ​ന​റ​ൽ) വി​ഭാ​ഗ​ത്തി​ൽ 92 പോ​യി​ന്‍റോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യും 85 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 83 പോ​യി​ന്‍റ് നേ​ടി കൊ​ല്ലം മൂ​ന്നാ​മ​തു​മാ​ണ്. എ​ച്ച്എ​സ് (ജ​ന​റ​ൽ) വി​ഭാ​ഗ​ത്തി​ൽ 213 പോ​യി​ന്‍റ് നേ​ടി വെ​ളി​യം മു​ന്നി​ലാ​ണ്. 206 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​ർ ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാ​മ​ത്. ആ​തി​ഥേ​യ​രാ​യ കൊ​ല്ല​വും ക​രു​നാ​ഗ​പ്പ​ള്ളി​യും 187 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.
എ​ച്ച്എ​സ്എ​സ് (ജ​ന​റ​ൽ) വി​ഭാ​ഗ​ത്തി​ൽ 222 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ കൊ​ല്ലം മു​ന്നേ​റു​ന്നു. 217 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യും കൊ​ട്ടാ​ര​ക്ക​ര​യും ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 201 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​ർ ആ​ണ് തൊ​ട്ടു​പി​ന്നി​ൽ. അ​റ​ബി​ക് ക​ലോ​ത്സ​വം യുപി വി​ഭാ​ഗ​ത്തി​ൽ 43 പോ​യി​ന്‍റ് നേ​ടി ക​രു​നാ​ഗ​പ്പ​ള്ളി​യാ​ണ് ഒ​ന്നാ​മ​ത്. 41 പോ​യി​ന്‍റു​വീ​തം സ്വ​ന്ത​മാ​ക്കി ശാ​സ്താം​കോ​ട്ട​യും പു​ന​ലൂ​ർ ഉ​പ​ജി​ല്ല​യും തൊ​ട്ടു​പി​ന്നി​ലു​ണ്ട്.
അ​റ​ബി​ക് ക​ലോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 66 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്. 60 പോ​യി​ന്‍റു​മാ​യി ശാ​സ്താം​കോ​ട്ട​യും 59 പോ​യി​ന്‍റു​മാ​യി വെ​ളി​യം ഉ​പ​ജി​ല്ല​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.
സം​സ്കൃ​ത ക​ലോ​ത്സ​വം യുപി വി​ഭാ​ഗ​ത്തി​ൽ 61 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​ർ മു​ന്നി​ലാ​ണ്. 60 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ര​ണ്ടാ​മ​തും 58 പോ​യി​ന്‍റു​മാ​യി വെ​ളി​യം മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.
സം​സ്കൃ​ത ക​ലോ​ത്സ​വം എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ൽ 44 പോ​യി​ന്‍റു​നേ​ടി വെ​ളി​യം ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 44 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​ർ തൊ​ട്ടു​പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 43 പോ​യി​ന്‍റു​മാ​യി കു​ള​ക്ക​ട ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാ​മ​ത്.
Loading...