പോ​ട്ട -​ ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പണി​ക​ൾ ആ​രം​ഭി​ച്ചു
Thursday, December 7, 2017 2:51 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പോ​ട്ട -​ ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബി​എം​ബി​സി സാ​ങ്കേ​തി​ക മി​ക​വി​ൽ​മൂ​ന്നു​വ​ർ​ഷം മു​ന്പ് പൂ​ർ​ണ​മാ​യും റീ​ടാ​റിം​ഗ് ന​ട​ത്തി​യ ഈ ​റോ​ഡ് ക​ലാ​വ​ധി ക​ഴി​യും മു​ന്പു​ത​ന്നെ ആ​കെ ത​ക​ർ​ന്നു ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്നു.

അ​പ​ക​ട​ങ്ങ​ൾ​ക്കു കു​പ്ര​സി​ദ്ധി​യാ​ർ​ജ്ജി​ച്ച ഈ ​റോ​ഡി​ന്‍റെ ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ​നി​ന്നാ​ണു അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​യി 60 ല​ക്ഷം അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഈ ​റോ​ഡ് അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​മൊ​ന്ന് തി​ക​യും മു​ന്പ് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് നാ​ശ​മാ​വു​ക​യാ​യി​രു​ന്നു. എ​ത്ര​യും​വേ​ഗം റോ​ഡ് പൂ​ർ​ണ​മാ​യും ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

ക​ല്ലേ​റ്റും​ങ്ക​ര​ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ,നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നു എ​ൻ​എ​ച്ച് 17, എ​ൻ​എ​ച്ച് 47 എ​ന്നീ ഹൈ​വേ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​പാ​ത​യാ​ണു പോ​ട്ട -​ മൂ​ന്നു​പീ​ടി​ക റോ​ഡ്.
Loading...
Loading...