എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളടക്കം ആ​റു​പേ​രെ അറസ്റ്റുചെയ്തു
Thursday, December 7, 2017 3:17 PM IST
പ​റ​വൂ​ര്‍: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ ക​ഞ്ചാ​വു​വേ​ട്ട​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ആ​റു പേ​രെ അ​റ​സ്റ്റു​ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി ആ​ഷി​ക്ക് (25), അ​ശ്വി​ൻ (18) എ​റി​യാ​ട് പ​റ​പ്പി​ള്ളി ശ​ര​ത്ത്(25), മ​ന്നം നാ​ദി​ൻ (20), കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഞ്ച​പ്പാ​ലം വി​ഷ്ണു (19), കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​ത്തേ​ടം മു​ഹ​മ്മ​ദ് ഹം​ദാ​സ്(19) എ​ന്നി​വ​രെ​യാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​സ്ഐ കെ.​എ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.
ആ​ഷി​ക്കി​നെ ന​ന്ത്യാ​ട്ടു​കു​ന്ന​ത്തെ സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു​മാ​യി വി​ല്പ​ന​യെ​ക്കെ​ത്തി​ച്ച 80 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ശ​ര​ത്തി​നെ പു​ല്ല​ങ്കു​ള​ത്തു നി​ന്ന് 400 ഗ്രാം ​ക​ഞ്ചാ​വു​മാ​യും, മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​കൂ​ടി​യ മ​റ്റു നാ​ലു​പേ​രെ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളും മ​റ്റു​ള്ള​വ​ർ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യ ക​ഞ്ചാ​വു വി​ല്പ​ന​ക്കാ​രി​ല്‍ നി​ന്നാ​ണ് ഇ​വ​രെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. ഈ ​മാ​സം ക​ഞ്ചാ​വു വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്പ​തു കേ​സു​ക​ളാ​ണു പ​റ​വൂ​ർ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി കാ​റി​ലെ​ത്തി​യ ര​ണ്ടു​പേ​രെ മാ​ക്ക​നാ​യി പ്ര​ദേ​ശ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ന​വം​ബ​റി​ൽ 19 കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്തു.
Loading...
Loading...