വ​നം​വ​കു​പ്പി​ൽ സ്പോ​ർ​ട്സ് ക്വാ​ട്ട വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി കെ. ​രാ​ജു
Thursday, December 7, 2017 3:23 PM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: വ​നം​വ​കു​പ്പ് നി​യ​മ​ന​ങ്ങ​ളി​ൽ സ്പോ​ർ​ട്സ് ക്വാ​ട്ട വ​ർ​ധി​പ്പി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി കെ. ​രാ​ജു. ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. വ​നം​വ​കു​പ്പ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്പോ​ർ​ട്സ്-​ഗെ​യിം​സ് ടീ​മു​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 25-ാമത് സം​സ്ഥാ​ന വ​നംവകുപ്പ് കാ​യി​കമേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മാ​ങ്ങാ​ട്ടു​പ​റ​ന്പ് സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​യി​ക​ക്ഷ​മ​ത​യ്ക്കു വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. പ​തി​വി​നു വി​പ​രീ​ത​മാ​യി ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ പു​തി​യ ബാ​ച്ചി​നു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യശേ​ഷ​മാ​ണു നി​യ​മ​നം ന​ൽ​കു​ന്ന​തെ​ന്നും ഇ​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ വ​നി​ത​ക​ളാ​ണെ​ന്നും മന്ത്രി പ​റ​ഞ്ഞു.

വ​ന​സം​ര​ക്ഷ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു ന​ല്ല കാ​യി​ക​ക്ഷ​മ​ത അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​നാ​ലാ​ണ് ആ​ദ്യം ത​ന്നെ പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ കാ​യി​ക​മേ​ള ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​റ​സ്റ്റ് വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കു പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും അ​ടു​ത്ത​റി​യാ​നും ഇ​ത്ത​രം മേ​ള​ക​ൾ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, പി.​കെ. ശ്രീ​മ​തി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, വ​നം​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു, ആ​ന്തൂ​ർ ന​ഗ​ര​സ​ഭാധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള, കൗ​ണ്‍​സി​ല​ർ​മാ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന കാ​യി​ക​മേ​ള ഇ​ന്നു സ​മാ​പി​ക്കും. സ​മാ​പ​നസ​മ്മേ​ള​നം വൈ​കുന്നേരം നാ​ലി​ന് കെ​എ​പി സ്റ്റേ​ഡി​യ​ത്തി​ൽ വ​നം​മ​ന്ത്രി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
Loading...
Loading...