പായ്‌വഞ്ചിയോട്ട മത്‌സരം; അമേരിക്ക ജേതാക്കൾ
Thursday, December 7, 2017 3:23 PM IST
ഏ​ഴി​മ​ല: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സേ​നാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​വ്വാ​യി കാ​യ​ലി​ൽ ന​ട​ത്തി​വ​ന്ന അ​ഡ്മി​റ​ൽ ക​പ്പ് പാ​യ്‌വ​ഞ്ചി​യോ​ട്ട മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക ജേ​താ​ക്ക​ളാ​യി.

ഇ​ന്ത്യ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ഓ​സ്ട്രേ​ലി​യ മൂ​ന്നാം സ്ഥാ​നം നേ​ടി. പീ​റ്റ​ർ ഹോ​ഗ​ൻ, ബ്രി​ട്ട്നി സ്ലൂ​ക്ക്, സാ​റാ ബു​ൾ, എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച​ത്. പ്ര​വീ​ൺ പ്ര​ഭാ​ക​ർ, അ​വി​റാ​ൽ കേ​ശ​വ്, അ​ഷു​തോ​ഷ് ശ​ർ​മ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ പീ​റ്റ​ർ ഹോ​ഗ​നാ​ണ് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ. പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ബ​ഹ​റി​ന്‍റെ ഇ​ബ്രാ​ഹിം ഷൊ​വൈ​റ്റ​ർ എ​ന്നി​വ​രാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മ​റ്റ് ര​ണ്ടു പേ​ർ. വ​നി​താ​വി​ഭാ​ഗ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ ബ്രി​ട്ട്നി സ്ലൂ​ക്ക് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി. പോ​ള​ണ്ടി​ന്‍റെ അ​ന്ന സെ​ലാ​സ്ന, ഇ​ന്തോ​നേ​ഷ്യ​യു​ടെ ദേ​ശി​സു​ന്ദ​രി എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി. 28 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

വൈ​സ് അ​ഡ്മി​റ​ൽ എ.​ആ​ർ. കാ​ർ​വേ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി ക​മാ​ൻ​ഡ​ന്‍റ് വൈ​സ് അ​ഡ്മി​റ​ൽ എ​സ്.​വി. ബൊ​ഖാ​റെ, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...