കടലമ്മ തന്നെ ശരണം
Thursday, December 7, 2017 3:23 PM IST
ക​ണ്ണൂ​ർ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഒ​ൻപ​തു​ ദി​വ​സ​മാ​യി തു​ട​രു​ന്ന ജാ​ഗ്ര​താനി​ർ​ദേ​ശം ക​ട​ലോ​രമേ​ഖ​ല​യെ വ​റു​തി​യി​ലാ​ക്കി. ജീ​വി​തം വ​ഴി​മു​ട്ടി​യ​തോ​ടെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ഇ​ന്ന​ലെ അ​ഴീ​ക്ക​ലി​ലും ആ​യി​ക്ക​ര​യി​ലും ചി​ല​ർ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി.
എ​ന്നാ​ൽ, മി​ക്ക​വ​ർ​ക്കും മ​ത്തി​യും ചെ​റു​മീ​നു​ക​ളും മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. മാ​ത്ര​മ​ല്ല ചി​ല ബോ​ട്ടു​ക​ൾ​ക്ക് മ​ത്സ്യം തീ​രെ ല​ഭി​ച്ചതുമി​ല്ല. സൗ​ജ​ന്യ ​റേ​ഷ​ൻ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ബോ​ട്ടു​ക​ൾ ക​ര​യി​ൽ ക​യ​റ്റി​വ​ച്ച് കാ​ത്തി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. പ​ല​രും സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​വ​ച്ചാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ആ​യി​ക്ക​ര​യി​ൽ 500 മീ​ൻ​പി​ടി​ത്ത ബോ​ട്ടു​ക​ളാ​ണു​ള്ള​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യി 10,000 ത്തോ​ളം പേ​ർ ക​ട​ലി​നെ ആ​ശ്ര​യി​ച്ചാ​ണു ക​ഴി​യു​ന്ന​ത്.
അ​ഴീ​ക്ക​ലി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം ലം​ഘി​ച്ച് ഏ​ഴു വ​ള്ള​ങ്ങ​ളാണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യത്.
മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ചാ​ണ് വ​ള്ള​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​ത്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പംകൊണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു പ​ല ഭാ​ഗ​ത്തും ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് ക​ണ്ണൂ​ർ ഫി​ഷ​റീ​സ് ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.
ഇ​തു ലം​ഘി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം പോ​യ ര​ണ്ടു ബോ​ട്ടു​ക​ളെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​ട​ലി​ൽനി​ന്നു പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചി​രു​ന്നു.

വീ​ണ്ടും ജാ​ഗ്ര​താ നി​ർ​ദേ​ശം

ക​ട​ലോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും അ​ധി​കൃ​ത​ർ വീ​ണ്ടും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് പു​തു​താ​യി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ക​ട​ലി​ൽ പോ​കുവാ​നോ ബോ​ട്ടു​ക​ൾ ക​ട​ലി​ൽ ഇ​റ​ക്കു​വാ​നോ പാ​ടി​ല്ല. ജി​ല്ല​യു​ടെ ക​ട​ലോ​ര മേ​ഖ​ല​യി​ൽ മൈ​ക്ക് കെ​ട്ടി ജാ​ഗ്ര​താ നി​ർ​ദേ​ശം അ​റി​യി​ക്കു​ന്നു​മു​ണ്ട്. കൂ​ടാ​തെ ജാ​ഗ്ര​താസ​മി​തി യോ​ഗം ചേ​ർ​ന്ന് നി​ല​വി​ലെ സ്ഥി​തിവി​വ​ര​ങ്ങ​ൾ വി​ല​യി​രു​ത്തി. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സ്, ജാ​ഗ്ര​താസ​മി​തി, വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ, പോ​ലീ​സ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ക​ട​ലി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നുണ്ട്. ക​ട​ലോ​ര​ത്ത് പ​ട്രോ​ളിം​ഗ് തു​ട​രു​ക​യാ​ണ്.

പ​വി​ത്ര​ന്‍റെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം

മാ​പ്പി​ള​ബേ തു​റ​മു​ഖ​ത്തി​നു മു​ന്നി​ലെ കൂ​റ്റ​ൻ ഹൈ​മാ​സ്റ്റ് ലൈ​റ്റ് വീ​ണു ​മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ത​യ്യി​ലി​ലെ കാ​ർ​ത്തി​ക നി​വാ​സി​ൽ പി. ​പ​വി​ത്ര​ന്‍റെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ് 10 ല​ക്ഷ​വും മ​ത്സ്യ​ഫെ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ്
തു​ക​യാ​യ അ​ഞ്ചു​ല​ക്ഷ​വും ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​യി അ​ഞ്ചു​ല​ക്ഷ​വും ന​ൽ​കും. ക​ട​ൽ​ക്ഷോ​ഭം കാ​ര​ണം ക​ര​യി​ൽ ക​യ​റ്റി​യി​ട്ട ബോ​ട്ട് പ​രി​ശോ​ധി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കഴിഞ്ഞ ര​ണ്ടി​ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
അ​തി​നി​ടെ, ജി​ല്ല​യി​ൽനി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യി ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് തെ​ര​ച്ചി​ലി​നു​വേ​ണ്ടി സ​ജ്ജീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു. തെ​ര​ച്ചി​ലി​നാ​യി ഉ​പ​യോ​ഗി​ച്ച ഹാ​ല​ജ​ൻ ലൈ​റ്റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി. എ​ന്നാ​ൽ, ക​ൺ​ട്രോ​ൾ റൂം 12 ​വ​രെ തു​റ​ക്കും.

മാ​പ്പി​ള​ബേ​യി​ൽ വീ​ണ്ടും പൂ​ഴി നി​റ​ഞ്ഞു

ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ഡ്ര​ഡ്ജിം​ഗ് ന​ട​ക്കു​ന്ന മാ​പ്പി​ള​ബേ പു​ലി​മു​ട്ട് പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ പൂ​ഴി അ​ടി​ഞ്ഞു​കൂ​ടി. ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഇ​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്. ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​ൽ ഇ​ള​കി​യ​താ​ണ് മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​യ്യാ​ന്പ​ല​ത്തെ നി​യ​ന്ത്ര​ണം നീ​ക്കി

പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം നീ​ക്കി. തീ​ര​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ വ​ട​വും അ​ഴി​ച്ചു​മാ​റ്റി​യി​ട്ടു​ണ്ട്.
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്കു മാ​ത്ര​മേ പ​രി​ക്കേ​റ്റി​ട്ടു​ള്ളൂ​വെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽനി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളാ​യ ബി​ഹാ​റി​ലെ ധ്യാ​നേ​ന്ദ്ര പ്ര​സാ​ദ്, നാ​ഗ​പ​ട്ട​ണ​ത്തി​ലെ വി​ജി വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ​രിക്കേറ്റത്. ഇ​വ​ർ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഫി​ഷ​റീ​സ് ഫ​ണ്ട് ബോ​ർ​ഡ് 1000 രൂ​പ​യും റ​വ​ന്യൂ വ​കൂ​പ്പ് 2,500 രൂ​പ​യും ന​ൽ​കി.
ജാ​ഗ്ര​താ ​നി​ർ​ദേ​ശം ക​ട​ലി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൊ​ബൈ​ൽ​ഫോ​ൺ​ വ​ഴി അറിയി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ച​താ​യി ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, നി​ലാ​വ് ഉ​ദി​ച്ച​തി​നാ​ൽ വേ​ണ്ട​ത്ര മ​ത്സ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ഴു​ക്കുവ​ല​ക്കാ​ർ ക​ട​ലി​ൽനി​ന്ന് പെ​ട്ടെ​ന്നു​ത​ന്നെ മ​ട​ങ്ങി​യി​രു​ന്നു.​ന​ബി​ദി​നം പ്ര​മാ​ണി​ച്ച് കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ‍​യ​തി​നാ​ൽ വ​ലി​യൊ​രു​വി​ഭാ​ഗം മത്‌സ്യത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​യി​രു​ന്നു​മി​ല്ല. ഇതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറയാ നിടയാ ക്കി യത ്.
Loading...