തലശേരിക്ക് അലങ്കാരമായി ക്ലോ​ക്ക് ട​വ​ർ
Thursday, December 7, 2017 3:23 PM IST
ത​ല​ശേ​രി: തലശേരി പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ർ​മി​ച്ച ക്ലോ​ക്ക് ട​വ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ 150-ാം വാ​ർ​ഷി​ക സ്മാ​ര​ക​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ത​ല​ശേ​രി ശാ​ഖ​യാ​ണ് ക്ലോ​ക്ക് ട​വ​ർ നി​ർ​മി​ച്ചുന​ൽ​കി​യ​ത്. റോ​ഡി​ന്‍റെ നാ​ലു​വ​ശ​ത്തുനി​ന്നും സ​മ​യം കാ​ണു​ന്ന വി​ധ​മാ​ണ് ക്ലോ​ക്കു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വ​ർ​ജി​ൻ ക​ൺ​സ​പ്റ്റ്സ് എം​ഡി സി.​കെ. ര​മേ​ഷ് ന​മ്പ്യാ​രാ​ണ് ക്ലോ​ക്ക് ട​വ​ർ രൂ​പ​ക​ല്​പ​ന ചെയ്ത​ത്. 11.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ച ക്ലോ​ക്ക് ട​വ​റി​ന് 17 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.
ചടങ്ങിൽ ഐ​എംഎ ത​ല​ശേ​രി ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ്.​ആ​ർ.പു​ഷ്പ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ൻ.ഷം​സീ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യും മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​കെ ര​മേ​ശ​ൻ വി​ശി​ഷ്ടാ​തി​ഥി​യു​മാ​യിരുന്നു. ഐ​എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ശ്രീ​കു​മാ​ർ വാ​സു​ദേ​വ​ൻ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എം.വേ​ണു​ഗോ​പാ​ല​ൻ, എം.​പി.നീ​മ, എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ, പി.​പി. സാ​ജി​ത, എം.​വി. സ്മി​ത, മാ​ജി​ദ അ​ഷ്ഫാ​ഖ്, ഐ​എം​എ ത​ല​ശേ​രി ശാഖ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സി.​കെ. രാ​ജീ​വ് ന​മ്പ്യാ​ർ, സെ​ക്ര​ട്ട​റി ഡോ.​പി.​പി. സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ത​ല​ശേ​രി നഗരസഭയെ കോ​ർ​പ​റേ​ഷ​നാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​എം​എ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
Loading...