ജീ​വ​നൊ​ടു​ക്കാ​ൻ പു​ഴ​യി​ൽ ചാ​ടി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, December 7, 2017 3:23 PM IST
പ​ഴ​യ​ങ്ങാ​ടി: പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മു​ഖ്യാ​ധ്യാ​പ​ക​നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​നു മു​ക​ളി​ൽനി​ന്നാ​ണ് ത​ളി​പ്പ​റ​ന്പി​ലെ ഒ​രു സ്കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​ൻ പു​ഴ​യി​ലേ​ക്കു ചാ​ടി​യ​ത്.
പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ മു​ഖ്യാ​ധ്യാ​പ​ക​ൻ പു​ല​ർ​ച്ചെ അ​ഞ്ചി​നു​ള്ള നി​സ്കാ​രം ക​ഴി​ഞ്ഞ​തി​നുശേ​ഷം സ്കൂ​ട്ട​റി​ൽ പാ​ല​ത്തി​നു മു​ക​ളി​ലെ​ത്തു​ക​യും വീ​ട്ടി​ലേ​ക്കു ഫോ​ൺ ചെ​യ്തു മ​രി​ക്കാ​നാ​യി പു​ഴ​യി​ൽ ചാ​ടു​ക​യാ​ണെ​ന്നും വാ​ഹ​നം എ​ടു​ത്തുകൊ​ണ്ടുപോ​കണമെന്നും വീട്ടുകാരോടു പറഞ്ഞത്രെ. പാ​ല​ത്തി​നു മു​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യി സ്കൂ​ട്ട​റും ചെ​രി​പ്പും ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പ​ഴ​യ​ങ്ങാ​ടി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തു​മ്പോ​ഴേ​ക്കും താ​വം പ​ള്ളി​ക്ക​ര​യി​ൽ വ​ച്ച് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മു​ഖ്യാ​ധ്യാ​പ​ക​നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തിരുന്നു.
Loading...