മണക്കടവ് ശ്രീപുരം ഹയർ സെക്കൻഡറി സ്കൂളിൽ ദീ​പി​ക ന​മ്മു​ടെഭാ​ഷാ പ​ദ്ധ​തി
Thursday, December 7, 2017 3:23 PM IST
മ​ണ​ക്ക​ട​വ്: ശ്രീ​പു​രം ഗ​വ.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെഭാ​ഷാ പ​ദ്ധ​തി ആ​രം​ഭി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ ആ​ഷ്‌ലി ​തോ​മ​സി​ന് പത്രം കൈമാറി അ​ജി​ത്ത് മാ​ത്യു ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​ഡി.ഡെ​ന്നി, ഡി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് അ​തി​രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക ഏ​രി​യ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ബി​നോ​യി മ​ഞ്ഞ​ളാ​ങ്ക​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബി​ജി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ, എ​സ്ജെ​ബി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ബം​ഗ​ളൂ​രു എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ർ അ​ജി​ത്ത് മാ​ത്യു​വാ​ണ് സ്കൂ​ളി​ലേ​ക്കു​ള്ള പ​ത്ര​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​സം​ഗ​മ​ത്സ​രം

ക​ണ്ണൂ​ർ: നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2018 ലെ ​ദേ​ശീ​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ഏ​ക് ഭാ​ര​ത് ശ്രേ​ഷ്ട​ത ഭാ​ര​ത് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ‘ ദേ​ശ​സ്നേ​ഹ​വും രാ​ഷ്ട്ര നി​ർ​മാ​ണ​വും ‘ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ത​ല പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​ഹാ​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ, കോ​ടി​യേ​രി ഒ​ന്നാം സ്ഥാ​ന​വും കെ.​പി. അ​തു​ൽ​കൃ​ഷ്ണ​ൻ പ​യ്യ​ന്നൂ​ർ ര​ണ്ടാം സ്ഥാ​ന​വും കെ.​വി. ഗോ​കു​ൽ പെ​ര​ള​ശേ​രി മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കു​ഞ്ഞ​മ്മ​ദ് നേ​തൃ​ത്വം ന​ൽ​കി.
Loading...