ജാ​ഗ​ര​ണ​ പ്രാ​ര്‍​ഥ​ന​യും ധ്യാ​ന​വും
Thursday, December 7, 2017 3:25 PM IST
ഇ​രി​ട്ടി: പ​ട്ടാ​രം വി​മ​ല​ഗി​രി ക​പ്പൂ​ച്ചി​ന്‍ ധ്യാ​ന കേ​ന്ദ്ര​ത്തി​ല്‍​വ​ച്ച് എ​ട്ടി​ന് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഒ​ന്പ​തി​ന് പു​ല​ര്‍​ച്ചെ​വ​രെ ജാ​ഗ​ര​ണ​പ്രാ​ര്‍​ഥ​ന​യും പ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ 14ന് ​രാ​വി​ലെ ഒ​ന്പ​തു​വ​രെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 9745017131, 04902493491.

നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ്

വ​ള്ളി​ത്തോ​ട്: ശ്രേ​യ​സ് വാ​ള​ത്തോ​ട് യൂ​ണി​റ്റും മ​ല​ബാ​ര്‍ ഐ ​ഹോ​സ്പി​റ്റ​ലും ചേ​ര്‍​ന്ന് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പും നാ​ളെ രാ​വി​ലെ 9.30ന് ​വാ​ള​ത്തോ​ട് ശ്രേ​യ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ഷാ​ജി പ്ലാ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ണം

ഇ​രി​ട്ടി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ല്‍ മ​ര​ണ​മ​ട​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​ന്നോ​ത്ത് ഫൊ​റോ​ന ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​ദേ​ശ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ര്‍​പാ​ടി​ല്‍ ക​മ്മി​റ്റി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. റ​ബ​ര്‍ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ലു​ള്ള കു​ടി​ശി​ക എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു അ​ഴ​ക​ത്തു​മ​ണ്ണി​ല്‍, ഫാ. ​ജേ​ക്ക​ബ് പ​ള്ളി​നീ​രാ​ക്ക​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ കൊ​ങ്ങോ​ല, ബെ​ന്നി​പു​തി​യാം​പു​റം, സ​ണ്ണി നെ​ച്ചി​യാ​ട്ട്, ജോ​ണ്‍​സ​ണ്‍ അ​ണി​യ​റ, ഷി​ബു കു​ന്ന​പ്പ​ള്ളി, തോ​മ​സ് വ​ട്ട​മ​റ്റം, ജ​യിം​സ് കൊ​ച്ചു​മു​റി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.