റ​ബ​ർ മ​ര​ങ്ങ​ളുടെ തൊ​ലി ചെ​ത്തി ന​ശി​പ്പി​ച്ചു
Thursday, December 7, 2017 3:25 PM IST
കേ​ള​കം: ടാ​പ്പിം​ഗി​നും പാ​ക​മാ​യ റ​ബ​ർ മ​ര​ങ്ങ​ളു​ടെ തൊ​ലി ചെ​ത്തി ന​ശി​പ്പി​ച്ചു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​ണ​പ്പാ​റ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു​ള്ള വാ​തി​ലു​കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ പ​ത്ത് വ​ർ​ഷം പ്രാ​യ​മാ​യ ഏ​ഴു​പ​ത് റ​ബ​ർ മ​ര​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ആ​കെ 270 മ​ര​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ൽ എ​ഴു​പ​ത് മ​ര​ങ്ങ​ളു​ടെ ചു​വ​ട് ഭാ​ഗം ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യും ച​തയ്​ക്കു​ക​യും തൊ​ലി​ക​ള​ഞ്ഞും മു​റി​ച്ചും ന​ശി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ക​ൻ സ്ഥ​ല​ത്തി​ല്ലാ​ത്തി​നാ​ൽ ജോ​സ​ഫാ​ണ് സ്ഥ​ലം നോ​ക്കി ന​ട​ത്തു​ന്ന​ത്.
മാ​വ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ൽ കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Loading...