പ​റ​ശി​നി മ​ട​പ്പു​ര​യു​ടെ സ്ഥ​ലം കൈ​യേ​റി ഗേ​റ്റ് സ്ഥാ​പി​ച്ചു; അ​ധി​കൃ​ത​ർ പൊ​ളി​പ്പി​ച്ചു
Thursday, December 7, 2017 3:27 PM IST
ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​മ​ട​പ്പു​ര​യു​ടെ ന​ട​പ്പാ​ത​യി​ലെ മ​തി​ല്‍ പൊ​ളി​ച്ച് സ്വ​കാ​ര്യ​വ്യ​ക്തി ഗേ​റ്റ് നി​ര്‍​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷം. പോ​ലീ​സും നാ​ട്ടു​കാ​രും റ​വ​ന്യു അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് പൊ​ളി​ച്ച മ​തി​ല്‍ പു​നഃ​സ്ഥാ​പി​ച്ചു. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ മ​ട​പ്പു​ര​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്ഥ​ലം കൈ​യേ​റി നി​ര്‍​മിച്ച ഗേ​റ്റ് മ​ട​പ്പു​ര അ​ധി​കൃ​ത​ര്‍ പോ​ലീ​സ് റ​വ​ന്യു അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ചു​നീ​ക്കി.
മ​ട​പ്പു​ര​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത​മാ​യ ന​ട​പ്പാ​ത​യു​ടെ സ്ഥ​ല​വും മ​യ്യി​ല്‍ റോ​ഡി​ലേ​ക്കു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് കൈ​യേ​റ്റം ന​ട​ന്ന​ത്. ഈ ​സ്ഥ​ലം ക​ള​മു​ള്ള വ​ള​പ്പി​ല്‍ രാ​ഘ​വ​ന്‍ എ​ന്ന​യാ​ള്‍​ക്ക് താ​ത്കാ​ലി​ക​മാ​യി വാ​ട​ക​യ്ക്ക് പെ​ട്ടി​ക്ക​ട ന​ട​ത്താ​ന്‍ ലീ​സി​ന് ന​ല്‍​കി​യ​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
2016 ല്‍ ​ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ ഇ​തി​ന് ന​ല്‍​കി​യ കാ​ലാ​വ​ധി​യും അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​വി​ടെ​യാ​ണ് ക​ല്ലും സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ച് ക​ച്ച​വ​ടാ​വ​ശ്യ​ത്തി​ന് മു​റി നി​ർ​മി​ച്ച​ത്. ഇ​തു കൂ​ടാ​തെ പ​റ​ശി​നി​ക്ക​ട​വ് മ​ട​പ്പു​ര​യു​ടെ ഭാ​ഗ​മാ​യ മ​തി​ല്‍ പൊ​ളി​ച്ച് ഇ​വ​ര്‍ ഗേ​റ്റും സ്ഥാ​പി​ച്ചു. പ​റ​ശി​നി​മ​ട​പ്പു​ര അ​ധി​കൃ​ത​ര്‍ ക​ള​ക്ട​ര്‍​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. നാ​ട്ടു​കാ​രും അ​ധി​കൃ​ത​രും ഇ​ട​പെ​ട്ട് പൊ​ളി​ച്ച മ​തി​ല്‍ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഇ​ത് വീ​ണ്ടും പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള റ​വ​ന്യു അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് മ​ട​പ്പു​ര ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
Loading...
Loading...