ബോം​ബാ​ക്ര​മ​ണം ന​ട​ന്ന പ​ള്ളി മു​ന​വ്വ​റ​ലി ത​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, December 7, 2017 3:28 PM IST
ആ​ല​ക്കോ​ട്: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബോം​ബേ​റ് ന​ട​ത്തി​യെ​ന്നു ലീ​ഗ് ആ​രോ​പി​ക്കു​ന്ന ന​ടു​വി​ൽ ഫാ​റൂ​ഖ് മ​സ്ജി​ദും മ​ദ്ര​സ​യും മു​സ്‌ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥ​ാന പ്ര​സി​ഡ​ന്‍റ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മ​ദ്ര​സ​യു​ടെ ജ​ന​ൽ ഗ്ലാ​സും, മ​റ്റു​മാ​ണു ത​ക​ർ​ന്ന​ത്. ഇ​വ​യെ​ല്ലാം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളോ​ടു വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു. ലീ​ഗ് നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ർ,വി.​എ. റ​ഹീം, സി.​എ​ച്ച് മു​നീ​ർ, കെ.​പി.​ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​രും മു​ന​വ്വ​റ​ലി​ത​ങ്ങ​ളോ​ട​പ്പം ഉ​ണ്ടാ​യി​രു​ന്നു.
മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് അ​ബൂബ​ക്ക​ർ ഹാ​ജി, സെ​ക്ര​ട്ട​റി കെ.​മു​ഹ​മ്മ​ദ്കു​ഞ്ഞി ഹാ​ജി, ഖ​ത്തീ​ബ് മു​ജീ​ബ് റ​ഹ്മാ​ൻ ദാ​രി​മി എ​ന്നി​വ​ർ ചേ​ർ​ന്നു ത​ങ്ങ​ളെ സ്വീ​ക​രി​ച്ചു.
Loading...
Loading...