ഉ​ദി​നൂ​രി​ൽ റെയിൽവേ ഗേ​റ്റിലേയ്ക്ക് സ്കൂ​ട്ട​ർ പാ​ഞ്ഞു​ക​യ​റി
Thursday, December 7, 2017 3:33 PM IST
തൃ​ക്ക​രി​പ്പൂ​ർ: ന​ട​ക്കാ​വ്-​പ​ട​ന്ന പ്ര​ധാ​ന റോ​ഡി​ലെ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ ഇ​ടി​ച്ചു ക​യ​റി ഗേ​റ്റ് ത​ക​ർ​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ന​ട​ക്കാ​വ്-​പ​ട​ന്ന റോ​ഡി​ലെ ഉ​ദി​നൂ​രി​ലെ ഗേ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്രെ​യി​ൻ വ​രു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗേ​റ്റ് കീ​പ്പ​ർ ഗേ​റ്റ​ട​ച്ചു പ​കു​തി ആ​യ​പ്പോ​ൾ ഉ​ദി​നൂ​ർ ഭാ​ഗ​ത്തു നി​ന്നും അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ സ്കൂ​ട്ട​ർ പ​ടി​ഞ്ഞാ​റേ ഗേ​റ്റി​ൽ ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രി​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗേ​റ്റ​് ഒ​ടി​ഞ്ഞുവീ​ണതുമൂ​ലം ഇൗ​റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ്കൂ​ട്ട​ർ ഓ​ടി​ച്ച യു​വാ​വി​ന്‍റെ കാ​ലി​നു പ​രി​ക്കേ​റ്റു. അ​പ​ക​ട വി​വ​രം ല​ഭി​ച്ച​തോ​ടെ മം​ഗ​ള-​ല​ക്ഷദ്വീ​പ് എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ ര​ണ്ടു ട്രെ​യി​നു​ക​ൾ നി​ർ​ത്തി വേ​ഗ​ത കു​റ​ച്ചാ​ണ് ക​ട​ന്നു പോ​യ​ത്. ത​ക​ർ​ന്ന ഗേ​റ്റ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ റോ​ഡ​രികി​ലേ​ക്ക്മാ​റ്റി താ​ത്കാ​ലി​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ഇ​തു​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.