ട്ര​ഷ​റി ഡ​യ​റ​ക്‌​ട​റു​ടെ സ​ര്‍​ക്കു​ല​ര്‍ വി​ന​യാ​യി ; ദി​വ​സ​വേ​ത​നക്കാ​ര്‍​ക്ക്‌ ശ​മ്പ​ള​മി​ല്ല
Thursday, December 7, 2017 3:34 PM IST
കാ​സ​ര്‍​ഗോ​ഡ്‌: ദി​വ​സ വേ​ത​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ല്‍​കു​ന്ന ഹെ​ഡ്‌ ഓ​ഫ്‌ അ​ക്കൗ​ണ്ട്‌ മാ​റ്റികൊ​ണ്ടു​ള്ള ട്ര​ഷ​റി ഡ​യറ​ക്ട​റു​ടെ ഉ​ത്ത​ര​വ്‌ വി​ന​യാ​കു​ന്നു. ഇ​തു​മൂ​ലം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ദി​വ​സ വേ​ത​ന​ക്കാ​ര്‍​ക്ക്‌ ശ​മ്പ​ള​മി​ല്ലാ​തായിട്ട് ഒ​രു മാ​സം.
നി​ല​വി​ല്‍ ദി​വ​സ വേ​ത​ന​ക്കാ​ർ​ക്ക് 01-01 എ​ന്ന ഉ​പ​ശീ​ര്‍​ഷ​കത്തി​ൽ ശ​മ്പ​ളം ട്ര​ഷ​റി വ​ഴി​യാ​യി​രു​ന്നു ന​ല്‍​കി​യി​രു​ന്ന​ത്‌ .
ഇ​തു തെ​റ്റെ​ന്നാ​ണ് ട്ര​ഷ​റി ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്‌. ഈ ​ഉ​പ​ശീ​ര്‍​ഷ​ക​ത്തി​ല്‍ ന​ല്‍​കു​ന്ന ബി​ല്ലു​ക​ള്‍ ചി​ല ട്ര​ഷ​റി ഓ​ഫീ​സ​ര്‍​മാ​ര്‍ പാ​സാ​ക്കി ന​ല്‍​കു​ന്ന​ത്‌ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഈ ​പ്ര​വ​ണ​ത ന്യാ​യീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ന​വം​ബ​ര്‍ നാ​ലി​ന് ട്ര​ഷ​റി ഡ​യ​റ​ക്‌​ട​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്‌.
ഇ​നി മു​ത​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലെ പാ​ര്‍​ട്ട് ടൈം ക​ണ്ടി​ൻജന്‍റ് ദി​വ​സ​വേ​ത​ന, താ​ത്‌​കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ക്ഷാ​മ​ബ​ത്ത, മ​റ്റ്‌ അ​ല​വ​ന്‍​സു​ക​ള്‍, ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ്‌ പേ, ​ദി​വ​സ വേ​ത​നം എ​ന്നി​വ യ​ഥാ​ക്ര​മം 02-01, 02-02, 02-03, 02-04, 02-05 എ​ന്നീ ഉ​പ​ശീ​ര്‍​ഷ​ക​ത്തി​ലാ​ണ് മാ​റേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്‌.
ന​വം​ബ​ര്‍ നാ​ലി​ന് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും ജി​ല്ല​യി​ലെ ട്ര​ഷ​റി​ക​ള്‍​ക്ക്‌ അ​ത്‌ ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് ല​ഭി​ച്ച​ത്‌. ഇ​തു​വ​രെ പ​ഴ​യ ഉ​പ​ശീ​ര്‍​ഷ​ക​ത്തി​ല്‍ ശ​മ്പ​ള ബി​ല്ലു​ക​ള്‍ ട്ര​ഷ​റി മാ​റി ന​ല്‍​കി​യി​രു​ന്നു.
പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹെ​ഡ്‌ ഓ​ഫ്‌ അ​ക്കൗ​ണ്ട്‌ മാ​റ്റി ന​ല്‍​കി ബി​ല്ല്‌ ട്ര​ഷ​റി​ക​ളി​ല്‍ പി​ന്നീ​ട്‌ സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ട്ര​ഷ​റി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പു​തി​യ ഹെ​ഡ്‌ ഓ​ഫ്‌ അ​ക്കൗ​ണ്ട്‌ ട്ര​ഷ​റി​ക​ളി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്‌ ബി​ല്ലു​ക​ള്‍ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.
പ​ഴ​യ ഹെ​ഡ്‌ ഓ​ഫ്‌ അ​ക്കൗ​ണ്ട്‌ മാ​റ്റു​ക​യും പു​തി​യ​ത്‌ ട്ര​ഷ​റി​യി​ല്‍ വ​രാ​തി​രിക്കു​ന്ന​തു​കാ​ര​ണം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു മാ​സ​മാ​യി ശ​മ്പ​ളം മു​ട​ങ്ങിക്കിട​ക്കു​ക​യാ​ണ്.
ന​വം​ബ​റി​ലെ ശ​മ്പ​ളം മാ​റാ​നു​ള്ള സ​മ​യ​മാ​യി​ട്ടും ഹെ​ഡ്‌ ഓ​ഫ്‌ അ​ക്കൗ​ണ്ടി​ലെ വ്യ​ക്ത​ത വ​രു​ത്താ​ത്ത​ത്‌ കാ​ര​ണം ഈ ​മാ​സ​വും ഈ ​പ്ര​തി​സ​ന്ധി തു​ട​രു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്‌.
Loading...