മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, December 7, 2017 3:34 PM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​ന്നു രാ​വി​ലെ 9.30ന് സം​സ്ഥാ​ന മൃഗസംരക്ഷണവകുപ്പ് മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ​ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 200 ക്ഷീ​ര ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു ഗോ​വ​ർ​ധി​നി സം​ഗ​മം, ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​ന്‍റെ ശാ​സ്ത്രീ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ, ക​ന്നു​കു​ട്ടി പ്ര​ദ​ർ​ശ​നം, ’സു​ദ​ർ​ശ​നം’ ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള കെ​ട്ടി​ടം അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തി തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ജ​ന​ന നി​യ​ന്ത്ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ(​എ​ബി​സി) പ​ദ്ധ​തി​ക്കാ​യും വി​നി​യോ​ഗി​ക്കും. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ക​രു​ണാ​ക​ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
എ​ബി​സി പ​ദ്ധ​തി​ക്കു വേ​ണ്ടി​യു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​യ 80 വ​യ​സു പി​ന്നി​ട്ട മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും.

ജി​ല്ല​യി​ലെ മി​ക​ച്ച ജീ​വ​ന​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ.​കെ. ല​ക്ഷ്മ​ണ​ൻ(​സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ), ഡോ. ​ബ​ബി​ത(​വെ​റ്റ​റി​ന​റി സ​ർ​ജ​ൻ),കെ.​എ. അ​ബ്ബാ​സ്(​അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ), വി​നോ​ദ് കാ​ന്ത്(​അ​റ്റ​ൻ​ഡ​ന്‍റ്), കെ. ​കൃ​ഷ്ണ​ൻ(​പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ) എ​ന്നി​വ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കും. ’സു​ദ​ർ​ശ​നം’ ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി ആ​ദ​രി​ക്കും.
Loading...