‘നി​ലാ​വ​റി​യാ​തെ’ ഇ​ന്നു​മു​ത​ല്‍ തി​േ യ​റ്റ​റു​ക​ളി​ല്‍
Thursday, December 7, 2017 3:34 PM IST
കാ​സ​ര്‍​ഗോ​ഡ്‌: ഒ​ന്ന​ര നൂ​റ്റാ​ണ്ട്‌ മു​മ്പു​ള്ള കാ​സ​ര്‍​ഗോ​ഡ​ന്‍ ജീ​വി​തം പ​ശ്‌​ചാ​ത്ത​ല​മാ​ക്കി ക​ഥ പ​റ​യു​ന്ന ‘നി​ലാ​വ​റി​യാ​തെ’ സി​നി​മ ഇ​ന്നു തി​യേ​റ്റ​റു​ക​ളി​ല്‍. അ​ക്കാ​ല​ത്തെ കാ​സ​ര്‍​ഗോ​ട്ടെ ജാ​തി ചി​ന്ത​യു​ടെ പ​ശ്‌​ചാ​ത്ത​ല​ത്തി​ല്‍ ഒ​രു പ്ര​ണ​യ​ക​ഥ പ​റ​യു​ക​യാ​ണ് സി​നി​മ.​യ​ക്ഷ​ഗാ​നം, പൂ​ര​ക്ക​ളി, തി​രു​വാ​തി​ര, വെ​ളി​ച്ച​പ്പാ​ട​ന്‍ ജീ​വി​ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ സി​നി​മ​യി​ല്‍ പ​ശ്‌​ചാ​ത്ത​ല​മാ​കു​ന്നു​ണ്ടെ​ന്ന ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. മ​ടി​ക്കൈ, നീ​ലേ​ശ്വ​രം പാ​ലാ​യി, ബേ​ക്ക​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ​ൻ ഭാ​ഷ​യി​ൽ സം​ഭാ​ഷണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​സി​നി​മ​യു​ടെ അ​ണി​യ​റ​യി​ലും കാ​സ​ര്‍​ഗോ​ഡ്‌ ജി​ല്ല​ക്കാ​രാ​ണ് അ​ണി​നി​ര​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
പ്ര​ശ​സ്‌​ത ഛായാ​ഗ്രാ​ഹ​ക​നും കാ​ഞ്ഞ​ങ്ങാ​ട്‌ സ്വ​ദേ​ശി​യു​മാ​യ ഉ​ത്‌​പ​ല്‍ വി.​നാ​യ​നാ​ര്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്‌. തു​ളു​നാ​ട​ന്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ പ്ര​വാ​സി​ക​ളാ​യ മാ​ല​ക്ക​ല്ലി​ലെ ബി​ജു വി.​മ​ത്താ​യി, കു​റ്റി​ക്കോ​ലി​ലെ കു​ഞ്ഞമ്പു നാ​യ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്‌. ബ​ദി​യ​ഡു​ക്ക സ്വ​ദേ​ശി സു​രാ​ജ്‌ മാ​വി​ല​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്‌. കാ​ഞ്ഞ​ങ്ങാ​ട്‌ രാ​മ​ച ന്ദ്ര​നാ​ണ് സം​ഗീ​തം. സു​ധീ​ര്‍ ക​ര​മ​ന, ബാ​ല, സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ര്‍, ഇ​ന്ദ്ര​ന്‍​സ്‌, അ​നു​മോ​ള്‍, ഹ​രീ​ഷ്‌ പെ​ര​ടി, സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ര്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും കാ​സ​ര്‍​ഗോ​ട്ടെ നാ​ട​ക ന​ട​ന്‍​മാ​രും അ​ഭി​ന​യി​ക്കു​ന്ന നി​ലാ​വ​റി​യാ​തെ ര​ണ്ട​ര​ക്കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ല്‍ 70 തി​യേറ്റ​റു​ക​ളി​ലാ​ണ് സി​നി​മ റി​ലീ​സ്‌ ചെ​യ്യു​ന്ന​ത്‌. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്‌ രാ​മ​ച​ന്ദ്ര​ന്‍, സു​രാ​ജ്‌ മാ​വി​ല, ബി​ജു പി.​മ​ത്താ​യി, കു​ഞ്ഞ​മ്പു നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
Loading...
Loading...