ക്ഷേത്ര ഭ​ണ്ഡാ​ര​ത്തി​ൽ ക​വ​ർ​ച്ചാ​ശ്ര​മം
Thursday, December 7, 2017 3:34 PM IST
കാ​ഞ്ഞ​ങ്ങാ​ട് : മാ​വു​ങ്കാ​ലി​ലെ നാ​ഗ ദേ​വ​സ്ഥാ​ന ഭ​ണ്ഡാ​ര​ത്തി​ൽ ക​വ​ർ​ച്ചാ​ശ്ര​മം.​ ഇ​രു​ന്പു ക​ന്പി ഉ​പ​യോ​ഗി​ച്ച് മോ​ഷ്ടാ​ക്ക​ൾ ഭ​ണ്ഡാ​രം ത​ക​ർ​ത്തെ​ങ്കി​ലും പ​ണ​മൊ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ല. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെടു​ന്ന​ത്. നാ​ഗ​സ്ഥാ​നം അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
അ​ടു​ത്തി​ടെ കാ​ഞ്ഞ​ങ്ങാ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മോ​ഷ്ടാ​ക്ക​ൾ സ്വൈ​ര വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
Loading...