ശു​ചി​മു​റി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Thursday, December 7, 2017 3:36 PM IST
കൊ​ട​ക​ര: ശു​ചി​മു​റി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. കൊ​ട​ക​ര കേ​യാ​ർ കോം​പ്ല​ക്ലി​ലെ വ്യാ​പാ​രി​യാ​യ കു​ഴി​ക്കാ​ണി ആ​ന​ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ ഗോ​പി(62)യാ​ണ് മ​രി​ച്ച​ത്. ന​വം​ബ​ർ ഒ​ന്നിന് തി​രു​വ​ന്ത​പു​ര​ത്ത് വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ങ്കെു​ക്കാ​ൻ പോ​യ ഇ​യാ​ൾ അ​വി​ടെ വ​ച്ച് ശു​ചി​മു​റി​യി​ൽ ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​പോ​ട്ട ക്രമി​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: സു​ജാ​ത. മ​ക​ൾ: ലാ​സ്യ. മ​രു​മ​ക​ൻ: പ്ര​കാ​ശ​ൻ.
Loading...
Loading...