ത​ന്നു​കൂ​ടേ ഞ​ങ്ങ​ൾ​ക്കും ഒരു ബ​സ് സ​ർ​വീ​സ് ?
Monday, December 11, 2017 12:13 PM IST
കോ​ട്ട​യം: ക​രി​പ്പൂ​ത്ത​ട്ട് നി​വാ​സി​ക​ളാ​യ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ് ക​രി​പ്പൂ​ത്ത​ട്ടി​ൽ​നി​ന്നു മാ​ന്നാ​നം വ​ഴി മെ​ഡി​ക്ക​ൽ​കോ​ള​ജ്, കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ഒ​രു ബ​സി​ന്. വ​ർ​ഷ​ങ്ങ​ളാ​യി ക​രി​പ്പൂ​ത്ത​ട്ട്, കോ​ട്ട​യം വ​ഴി​യു​ള്ള ബ​സു​ക​ൾ മാ​ന്നാ​നം കൂ​ടി​യാ​യി​രു​ന്നു ഓ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി മാ​ന്നാ​നം വ​ഴി​യു​ള്ള റൂ​ട്ട് നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ക​രി​പ്പൂ​ത്ത​ട്ട്, മ​ണി​യാ​പ​റ​ന്പ്, വി​ല്ലൂ​ന്നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മാ​ന്നാ​നം, അ​മ​ല​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ര​ണ്ടു ബ​സ് ക​യ​റി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ പോ​കു​ന്ന​ത്. ഈ ​അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണം. മാ​ന്നാ​നം വ​ഴി​യു​ള്ള യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ഞ​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്ക​ട്ടെ.

മെ​റി​ൻ ഗ്രേ​സ് ജോ​സ്
സ്റ്റാ​ൻ​ഡേ​ർ​ഡ് 9
സെന്‍റ് ജോ​സ​ഫ്സ്
ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ
വി​ല്ലൂ​ന്നി, കോ​ട്ട​യം