പാ​ലാ സെ​ന്‍റ് തോ​മ​സ് കോളജിൽ ക്വി​സ് മ​ത്സ​രം
Monday, December 11, 2017 12:15 PM IST
പാ​​ലാ: സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് അ​​ലൂം​​നി അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ഇ​​ന്‍റ​​ർ കോ​​ള​​ജ് ക്വി​​സ് മ​​ത്സ​​ര​​വും ഗു​​ഡ് സ​​മ​​രി​​റ്റ​​ൻ അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പ​​ണ​​വും 13ന് ​​കോ​​ള​​ജ് ലൈ​​ബ്ര​​റി ഹാ​​ളി​​ൽ ന​​ട​​ക്കും. ക്വി​​സ് മ​​ത്സ​​ര​​ത്തി​​നു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു തു​ട​ങ്ങും. മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ കോ​​ള​​ജ് അ​​ധി​​കാ​​രി​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ​​ത്ര​​വും ഐ​​ഡി കാ​​ർ​​ഡു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.
ഒ​​രു കോ​​ള​​ജി​​ൽ​​നി​​ന്നു ര​​ണ്ടു പേ​​ർ​​ക്കു പ​​ങ്കെ​​ടു​​ക്കാം. വി​​ജ​​യി​​ക​​ൾ​​ക്ക് പാ​​പ്പ​​ച്ച​​ൻ മേ​​നാം​​പ​​റ​​ന്പി​​ൽ, ഡോ. ​​ജോ​​ൺ നെ​​ച്ചി​​ക്കാ​​ട്ട്, സ​​ഖ​​റി​​യാ​​സ് മ​​ണ്ണാ​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​രു​​ടെ പേ​​രി​​ലു​​ള്ള എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി​​ക​​ളും കാ​​ഷ് പ്രൈ​​സും സ​​മ്മാ​​നി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​വ​​തി​​യു​​ടെ നി​​റ​​വി​​ലെ​​ത്തി​​യ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ലി​​നെ ആ​​ദ​​രി​​ക്കും.
മോ​​ൺ. ഇ​​മ്മാ​​നു​​വ​​ൽ മേ​​ച്ചേ​​രി​​ക്കു​​ന്നേ​​ൽ സ്മാ​​ര​​ക ഗു​​ഡ് സ​​മ​​രി​​റ്റ​​ൻ അ​​വാ​​ർ​​ഡ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, കാ​​ണ​​ക്കാ​​രി കു​​ഴി​​ക്കാ​​ട്ടി​​ൽ സി​​ബി ജോ​​ണി​​നു സ​​മ്മാ​​നി​​ക്കും. ഡോ. ​​ആ​​ഗ​​സ്തി കു​​ന്ന​​ത്തേ​​ടം, ര​​വി പാ​​ലാ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​യി ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. കെ.​​ടി. ജോ​​സ​​ഫ് സ്വാ​​ഗ​​ത​​വും അ​​ല​​ക്സ് മേ​​നാം​​പ​​റ​​ന്പി​​ൽ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.
Loading...