മ​ദ്യ​ല​ഹ​രി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Monday, December 11, 2017 12:17 PM IST
കു​റ​വി​ല​ങ്ങാ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. ഉ​ഴ​വൂ​ർ ഞാ​റ​ക്കാ​ട്ടി​ൽ ജോ​സ് തോ​മ​സി (48)നെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നൊ​പ്പം കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​നും കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​നെ സ​മീ​പി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്കൂ​ൾ​വി​ട്ട് കു​ട്ടി​ക​ളു​മാ​യി ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഉ​ഴ​വൂ​ർ നീ​രു​രു​ട്ടി​റോ​ഡി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​റ​വി​ല​ങ്ങാ​ട് എ​സ്ഐ വി.​പി ത​ങ്ക​ച്ച​ൻ, സി​വി​ൽ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ നി​യാ​സ്, സി.​കെ. ബാ​ബു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടി​യ​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Loading...