മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ന്
Monday, December 11, 2017 12:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​കാ​ര്യ വി​ദ്യാ​ഭാ​സ​മേ​ഖ​ല​യി​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ടീ​ച്ച​ര്‍ ട്ര​യി​നിം​ഗ് -ക്രെ​റ്റ് പ്ര​ഖ്യാ​പി​ച്ച മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ അ​ധ്യ​പി​ക മ​ഞ്ജു മേരി ചെ​റി​യാ​ന്‍ ക​ര​സ്ഥ​മാ​ക്കി.
ഒ​രു ല​ക്ഷം രൂ​പ​യും മെ​മ​ന്‍റോ​യും അ​ട​ങ്ങി​യ അ​വാ​ര്‍​ഡ് ദി ​ലേ​ണേ​ഴ്‌​സ് കോ​ണ്‍​ഫ്‌​ളു​വ​ന്‍​സ് സ​ഹ സ്ഥാ​പ​ക​ന്‍ ഡോ. ​എ. സെ​ന്തി​ല്‍​കു​മാ​ര​നി​ല്‍ നിന്ന് ഏ​റ്റു​വാ​ങ്ങി.

ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം

ചി​റ​ക്ക​ട​വ്: മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ഭാ​ഗ​വ​ത ജ്ഞാ​ന​സ​പ്താ​ഹ​യ​ജ്ഞം തു​ട​ങ്ങി. മേ​ല്‍​ശാ​ന്തി സി.​കെ.​വി​ക്ര​മ​ന്‍ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​തി​ഷ്ഠ നി​ര്‍​വ​ഹി​ച്ചു. ദേ​വ​സ്വം സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ ആ​ർ. പ്ര​കാ​ശ്, മ​ഹാ​ദേ​വ​സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പി.​എ​ൻ. ശ്രീ​ധ​ര​ന്‍ പി​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. യ​ജ്ഞാ​ചാ​ര്യ​ന്‍ മും​ബൈ എ​സ്. ച​ന്ദ്ര​ശേ​ഖ​ര ശ​ര്‍​മ ഭാ​ഗ​വ​ത മാ​ഹാ​ത്മ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​പ്താ​ഹ​യ​ജ്ഞം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30 നു ​പാ​രാ​യ​ണം, ഒ​ന്നി​ന് പ്ര​സാ​ദ​ഭോ​ജ​നം, 2.15 നു ​പാ​രാ​യ​ണം എ​ന്നി​ങ്ങ​നെ​യാ​ണു ച​ട​ങ്ങു​ക​ൾ. 17 നാ​ണു യ​ജ്ഞ​സ​മാ​പ​നം.
Loading...