ബൈക്കിൽ കറങ്ങി മാല മോഷണം: പ്ര​തി അ​റ​സ്റ്റി​ൽ
Monday, December 11, 2017 2:44 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് മാ​ല മോ​ഷ്ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.
വി​ള​പ്പി​ൽ പി​റ​യി​ൽ പേ​യാ​ട് പ​ള്ളി​മു​ക്ക് പി​റ​യി​ൽ റോ​ഡി​ൽ ഗാ​യ​ത്രി ഭ​വ​നി​ൽ ഉ​ണ്ണി എ​ന്നു​വി​ളി​ക്കു​ന്ന ശി​വ​പ്ര​സാ​ദ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടു​ങ്കാ​ട് സോ​മ​ൻ ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ച്ച​ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സി​ഐ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ര​മ​ന എ​സ്ഐ കെ. ​ശ്യാം, അ​ഡീ​ഷ​ണ​ൽ എ​സ്ഐ എം.​ജി ശ്യാം, ​എ​എ​സ്ഐ വി​നോ​ദ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ സു​മേ​ഷ്, സ​ജി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

മ​ല​മു​ക​ൾ സെ​ന്‍റ് ഷ​ന്താ​ൾ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

മ​ല​മു​ക​ള്‍: സെ​ന്‍റ് ഷ​ന്താ​ള്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ 17 - ാമ​ത് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ സെ​ലി​ന്‍ കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാർ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
കാ​ച്ചാ​ണി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി. ​ബാ​ല​ന്‍, ഫാ. ​റെ​ജി ന​രി​ക്കു​ന്നേ​ല്‍, സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ർ സി​ല്‍​വി, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ർ ഫി​ലി കു​ര്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന്‍ വ​ര്‍​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.