ചെ​ന്പുപാ​ത്ര​ മോ​ഷ​ണം : പ്രതി പി​ടി​യി​ൽ
Monday, December 11, 2017 2:44 PM IST
നേ​മം: വീ​ട്ടി​ൽ നി​ന്നും ചെ​ന്പു​പാ​ത്ര​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.​മൂ​ക്കു​ന്നി​മ​ല ജി.​എ​ൻ.​ജി. ഹൗ​സി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യാ​ളാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഇ​ട​യ്ക്കോ​ട് പെ​ര​ഞ്ഞാ​ഴി മേ​ലെ വീ​ട്ടി​ൽ ദീ​പു (32) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ആ​റ് ചെ​ന്പു​കു​ടം, നി​ല​വി​ള​ക്ക്, കു​ട്ടു​വം, അ​ണ്ടാ​വ്, ച​രു​വം തു​ട​ങ്ങി നി​ര​വ​ധി ചെ​ന്പു പാ​ത്ര​ങ്ങ​ളാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഈ ​മാ​സം ഏ​ഴാം തീ​യ​തി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ന​രു​വാ​മൂ​ട്, നേ​മം, മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ്.
വീ​ട്ടു​ട​മ വി​ദേ​ശ​ത്താ​ണ്. വീ​ട് സൂ​ക്ഷി​പ്പു​കാ​ര​ൻ ശ്യാം​കു​മാ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Loading...