ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
Monday, December 11, 2017 3:29 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ പൊ​തു​ജ​ന ​സ്വൈ​ര വി​ഹാ​രം ത​ട​സ​പ്പെ​ടു​ത്തു​ന്നു. മു​ത്ത​പ്പ​നാ​ർ കാ​വി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വാ​ഹ​മോ മ​റ്റു ച​ട​ങ്ങു​ക​ളോ ന​ട​ന്നാ​ൽ അ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത കു​രു​ക്ക് ഉ​റ​പ്പാ​ണ്. സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന നോ​ർ​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലെ​യും അ​വ​സ്ഥ.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ​ല്ലാം കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ർ​ഗോ​ഡ് ച​ന്ദ്ര​ഗി​രി തീ​ര​ദേ​ശ​പാ​ത​യും കി​ഴ​ക്കും​ക​ര റോ​ഡും ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്ചെ​യ്ത​ത്. ന​ഗ​ര​ത്തി​ലെ ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​ത ക്കുരു​ക്ക് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഡി​റ്റോ​റി​യം ഉ​ട​മ​ക​ൾ​ക്കു പാ​ർ​ക്കിം​ഗ് സം​ബ​ന്ധ​മാ​യി പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

മു​ത്ത​പ്പ​നാ​ർ​കാ​വ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലാ​യി പോ​ലീ​സ് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​രും ഇ​തു ഗൗ​നി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ൽ റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ൽ രോ​ഗി​യെ​ക്കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സി​ന്‍റെ യാ​ത്ര​ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഒാ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു​മു​ന്നി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.
Loading...