ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു ഐ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Tuesday, December 12, 2017 12:06 PM IST
കൊ​ച്ചി: ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ചു. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ടി​സി​എ​സ് ജീ​വ​ന​ക്കാ​രി സ്വാ​തി ശ​ർ​മ (22) ആ​ണു ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ വൈ​റ്റി​ല ഗോ​ൾ​ഡ് സൂ​ക്കി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 7.30നാ​യി​രു​ന്നു അ​പ​ക​ടം.

സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മ​ഹേ​ശ്വ​രു​മൊ​ത്തു ഷോ​പ്പിം​ഗ് ക​ഴി​ഞ്ഞു ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വെ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ ട​യ​ർ ത​ല​യി​ലൂ​ടെ ക​യ​റി സ്വാ​തി ത​ൽ​ക്ഷ​ണം മ​രി​ച്ചു. ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ മ​ഹേ​ശ്വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ്വാ​തി​യു​ടെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷം മു​ന്പാ​ണ് സ്വാ​തി ടി​സി​എ​സി​ൽ ജോ​ലി​യി​ൽ ക​യ​റി​യ​ത്. വൈ​റ്റി​ല​യി​ൽ​നി​ന്നു ബൈ​ക്കി​ൽ കാ​ക്ക​നാ​ട്ടേ​ക്കു പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​തേ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്നു ലോ​റി​യും. ലോ​റി ഡ്രൈ​വ​ർ മ​ഞ്ഞു​മ്മ​ൽ സ്വ​ദേ​ശി തോ​ബി​യാ​സി​നെ​തി​രേ ഇ​ട​പ്പ​ള്ളി ട്രാ​ഫി​ക് പോ​ലീ​സ് കേ​സെ​ടു​ത്തു.