നാട്ടുകാർ മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Tuesday, December 12, 2017 2:52 PM IST
വ​ണ്ടി​ത്താ​വ​ളം: വീ​ടി​നു​മു​ന്നി​ൽ​നി​ന്നും രാ​ത്രി​സ​മ​യ​ത്ത് റോ​ഡു മു​റി​ച്ച ക​ട​ക്കാ​ൻ ശ്ര​മി​ച്ച മ​ല​ന്പാ​ന്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. വ​ണ്ടി​ത്താ​വ​ളം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നും മ​രു​ത​ന്പാ​റ​യി​ലേ​ക്ക​ുള്ള വ​ഴി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യ്ക്കാ​ണ് സം​ഭ​വം.
അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടി​നു​മു​ന്നി​ൽ​നി​ന്നും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന മ​ല​ന്പാ​ന്പി​നെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​ണ് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്നു സ​മീ​പ​വാ​സി​ക​ളെ​യും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ച്ചു.
നാ​ട്ടു​കാ​ർ പി​ടി​കു​ടി​യ മ​ല​ന്പാ​ന്പി​നു പ​ന്ത്ര​ണ്ട് അ​ടി നീ​ള​വും പ​തി​ന​ഞ്ചു കി​ലോ ഭാ​ര​വു​മു​ണ്ട്. ചാ​ക്കി​ൽ​കെ​ട്ടി സൂ​ക്ഷി​ച്ച ് മ​ല​ന്പാ​ന്പി​നെ പി​ന്നീ​ട് വ​ന​പാ​ല​ക​രെ​ത്തി കൊ​ണ്ടു​പോ​യി.